ന്യൂഡൽഹി∙ ബ്രസീലിയൻ വിമാനനിർമാണക്കമ്പനി എംബ്രെയറും അദാനി ഗ്രൂപ്പും ചേർന്ന് ഇന്ത്യയിൽ വിമാന നിർമാണം ആരംഭിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഇരുകമ്പനികളും ധാരണപത്രം ഒപ്പുവച്ചതായാണ് വിവരം.
ചെറു വിമാനങ്ങളായിരിക്കും നിർമിക്കുക.
നിലവിൽ വ്യോമസേന, സർക്കാർ ഏജൻസികൾ, ബിസിനസ് ജെറ്റ് ഓപ്പറേറ്റർമാർ, സ്റ്റാർ എയർ വിമാനക്കമ്പനി തുടങ്ങിയവർ ചേർന്ന് അൻപതോളം എംബ്രെയർ വിമാനങ്ങൾ ഇന്ത്യയിൽ ഉപയോഗിക്കുന്നുണ്ട്. 2025 ഒക്ടോബറിൽ എംബ്രെയർ ഡൽഹിയിൽ ഓഫിസ് തുറന്നിരുന്നു.
ഇന്ത്യയിൽ വിമാന നിർമാണം പ്രോത്സാഹിപ്പിക്കാനായി കേന്ദ്രം വിവിധ പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ സിവിലിയൻ വിമാനങ്ങളുണ്ടാക്കുന്ന യൂണിറ്റുകൾ ഇന്ത്യയിലില്ല.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

