കോഴിക്കോട്∙ ശാസ്ത്ര- സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് തളി ജൂബിലി ഹാളിൽ ഈ മാസം 11ന് ‘ഹിന്ദ് ഓളം’ സെമിനാർ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഹിന്ദുത്വ രാഷ്ട്രീയത്തെകുറിച്ച് ആഴത്തിലുള്ള പഠനങ്ങളും വിമർശനങ്ങളുമാണ് സെമിനാറിൽ അവതരിപ്പിക്കുക.
രാവിലെ ഒൻപതു മുതൽ വൈകിട്ട് ആറു വരെ നടക്കുന്ന സെമിനാറിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
‘ഗീതയും ജാതിയും’ എന്ന വിഷയത്തിൽ എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ സി.രവിചന്ദ്രൻ സംസാരിക്കും. ‘ആയുഷും ആർഷ ഭാരതവും’ എന്ന വിഷയത്തിൽ ആരിഫ് ഹുസൈൻ തെരുവത്ത് സംസാരിക്കും.
ശാസ്ത്രീയ അടിത്തറയില്ലാത്ത ചികിത്സാ രീതികൾ ആരോഗ്യത്തിന് ഭീഷണിയാകുന്നത് എങ്ങനെയെന്നതാണ് ഇതിൽ പ്രതിപാദിക്കുക. ‘ഹിന്ദുത്വയും മുസ്ലിം വിരുദ്ധതയും’ എന്ന പാനൽ ഡിസ്ക്കഷനിൽ സുശീൽ കുമാർ, യാസിൻ ഒമർ, മുജീബ് കരാട് എന്നിവർ പങ്കെടുക്കും.
‘പശുവും ബീഫും’ എന്ന തലക്കെട്ടിലുള്ള ചർച്ചാ വേദിയിൽ ഷിബു ഈരിക്കൽ, സുരേഷ് ചെറൂളി, ടി.കെ.രവീന്ദ്രനാഥ് എന്നിവർ പങ്കെടുക്കും.
ആധുനിക സെക്യുലർ സമൂഹത്തിൽ നിന്ന് ഗോത്രീയ ചിന്താഗതികളിലേക്കുള്ള ഒരു പിൻനടത്തമാണോ പശുവിനെ കൂട്ടുപിടിച്ച് ഇന്ന് ഇന്ത്യയിൽ നടക്കുന്നത് എന്ന വിഷയമാണ് ഇവിടെ പ്രധാനമായും ചർച്ച ചെയ്യുക. ‘ജ്യോതിയും വന്നില്ല തീയും വന്നില്ല’ എന്ന പാനൽ ഡിസ്ക്കഷൻ, ശബരിമല സംബന്ധിച്ച മിത്തുകളും വിവാദങ്ങളുമാണ് പരിശോധിക്കുന്നത്.
സുരൻ നൂറനാട്ടുകര, വി.രാകേഷ്, ഹരീഷ് തങ്കം എന്നിവർ ഈ ചർച്ചയിൽ പങ്കെടുക്കും.
മുഹമ്മദ് നസീർ (ഹിന്ദുത്വയും മതേതരത്വവും), ചന്ദ്രശേഖർ രമേഷ് ( മത മലിനീകരണം), മനുജാ മൈത്രി (ചരിത്രം കുഴിക്കുന്ന ഹിന്ദുത്വ), അഭിലാഷ് കൃഷ്ണൻ (എൻഇപിയും കാവിവൽക്കരണവും), അഞ്ജലി ആരവ് (നഃ സ്ത്രീ: ആചാരങ്ങൾ ചവിട്ടിയരച്ച സ്ത്രീത്വം), അനുപമ രാധാകൃഷ്ണൻ (കാശിയും കാമാഖ്യയും), ഷാരോൺ സാപ്പിയൻ (അപ്പൊ ഞാൻ ആരാ ചേട്ടാ) പ്രസാദ് വേങ്ങര (ആർഷ ഭാരത സംസ്കാരവും ആധുനിക ലോകവും), എം.റിജു (ഛത്രപതി ശിവജി- എ റിയാലിറ്റി ചെക്ക്) എന്നിവരാണ് മറ്റു സെഷനുകൾ അവതരിപ്പിക്കുന്നത്. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

