പത്തനംതിട്ട ∙ മിനി സിവിൽ സ്റ്റേഷൻ വളപ്പിലുള്ള ജില്ലാ കോടതി കെട്ടിടത്തിൽ 3 ആർഡിഎക്സുകളുമായി ചാവേർ സ്ഫോടനം നടത്തുമെന്ന് വ്യാജസന്ദേശം.
ജില്ലാ കോടതിയിലെ ഇമെയിൽ വിലാസത്തിലേക്ക് തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ എന്ന പേരിലുള്ള ഭീഷണി ഇന്നലെ പുലർച്ചെ 2.51നാണ് എത്തിയത്. വിക്രം രാജഗുരു എന്ന മെയിൽ ഐഡിയിൽ നിന്നാണ് സന്ദേശമെത്തിയത്. ഉച്ചയ്ക്ക് 1.15നകം ജഡ്ജിമാരെ കോടതി സമുച്ചയത്തിൽനിന്നു മാറ്റണമെന്ന നിർദേശവും മലയാളത്തിൽ അയച്ച സന്ദേശത്തിലുണ്ട്.
രാവിലെ ഇമെയിൽ കണ്ട ജീവനക്കാർ പത്തനംതിട്ട
പൊലീസിൽ വിവരമറിയിച്ചു.
ഡോഗ് സ്ക്വാഡ് ഉൾപ്പെടെ പരിശോധനയ്ക്കെത്തി. പൊലീസ് സംഘവും സ്ഥലത്തെത്തി.
കോടതി നടപടിക്രമങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. കോടതി കെട്ടിടത്തിലെ പരിശോധനയ്ക്കു ശേഷം താഴെയെത്തിയ ഡോഗ് സ്ക്വാഡ് പരിസരവും നിരീക്ഷിച്ച ശേഷമാണ് മടങ്ങിയത്.
പരിശോധന പൂർത്തിയാകും വരെ ജീവനക്കാർ താഴത്തെ നിലയിൽ കാത്തിരുന്നു. കോടതി സമുച്ചയത്തിന്റെ പ്രധാന സ്ഥലങ്ങളിൽ ആർഡിഎക്സുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഈ ശ്രമം പരാജയപ്പെട്ടാൽ ശ്രീലങ്കയിൽ ഈസ്റ്ററിനുണ്ടായ ആക്രമണ മാതൃകയിൽ ചാവേർ സ്ഫോടനം നടത്തുമെന്ന ഭീഷണി മുഴക്കിയുള്ള കുറിപ്പിന് താഴെ മുഹമ്മദ് അസ്നം വിക്രം, തമിഴ് ലിബറേഷൻ ഓർഗനൈസേഷൻ എന്നും ചേർത്തിരുന്നു.
പരസ്പരബന്ധമില്ലാത്ത തരത്തിലാണ് ഇമെയിൽ സന്ദേശത്തിലെ വാചകങ്ങൾ പലതും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

