കോട്ടയം∙ അന്പത് വർഷങ്ങൾ തികയ്ക്കുന്ന കോട്ടയം സിഎംഎസ് കോളജ് 1974–76 പ്രീഡിഗ്രി ബാച്ച്, 2026-ൽ കാലത്തിന്റെ ഒഴുക്കിൽ, ജീവിതയാത്രയിലെ ഒരു അപൂർവ്വ നാഴികക്കല്ലിലെത്തുകയാണ്. ഈ സുവർണ്ണസ്മരണ ആഘോഷിക്കുന്നതിനായി 2026 ജനുവരി 26-ന് ക്യാംപസിൽ ഒരു സംഗമം സംഘടിപ്പിക്കുവാൻ സഹപാഠികൾ ഹൃദയപൂർവം തീരുമാനിച്ചിരിക്കുന്നു.
കൗമാരത്തിന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും ചിറകു വിരിച്ച ആ ക്യാംപസിലേക്ക്, ഓർമ്മകളുടെ വഴികളിലൂടെ ഒരിക്കൽ കൂടി മടങ്ങിവരാൻ നമ്മെ വിളിക്കുന്ന ഒരു സ്മരണീയ അവസരമാണിത്.
രാവിലെ 9 മണിക്ക് ജോസഫ് ഫെൻ ഹാളിൽ ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായി പ്രിൻസിപ്പൽ ഡോ. അഞ്ജു ജോർജ് എത്തും.
1974-76 പ്രീ ഡിഗ്രീ ബാച്ചിലെ എല്ലാവരെയും ഈ സംഗമത്തിൽ പങ്കുചേരണമെന്ന് സംഘാടകർ അറിയിച്ചു.
പരിപാടിയുടെ ഭാഗമായി, പ്രിയപ്പെട്ട അധ്യാപകരെ ആദരിക്കും.
കാലം മാറ്റിയെങ്കിലും ആത്മാവിൽ ഇപ്പോഴും ജീവിക്കുന്ന ക്യാമ്പസിന്റെ ഇടവഴികളിലൂടെ ഒരുമിച്ച് നടക്കുന്നതിനും അവസരം ഉണ്ടാകും. ഉച്ചഭക്ഷണവും മറ്റ് സൗകര്യങ്ങളുമായി പരിപാടി മുഴുവൻ ദിവസം നീണ്ടുനിൽക്കും.
വിനോദ പരിപാടികളും സൗഹൃദസംഭാഷണങ്ങളും ഓർമ്മപ്പുനരാവിഷ്കാരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി ജേക്കബ് കുര്യൻ ഇ (1B) – 91 94460 52571 എന്ന നമ്പറിൽ ബന്ധപ്പെടുക. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

