അഞ്ചാലുംമൂട്∙ ചെമ്മക്കാടിന് സമീപം പുലി ഇറങ്ങിയതായി അഭ്യൂഹം നാട്ടുകാരെ ഭീതിയിലാക്കി. ചെമ്മക്കാട് വല്ലോം മുക്കിന് സമീപം രാജലക്ഷ്മിയുടെ വയലിൽ പുത്തൻവീട്ടിൽ വീടിന് സമീപത്താണ് കഴിഞ്ഞ ദിവസം വൈകിട്ട് പുലിയെന്നു തോന്നിക്കുന്ന മൃഗത്തെ കണ്ടത്.
മൃഗം വയലിലെ കുറ്റിക്കാട്ടിലേക്കു നടന്നു പോകുന്നത് പരിസരവാസികൾ മൊബൈലിൽ പകർത്തി. ഇന്നലെ ഇവിടെ തിരച്ചിൽ നടത്തിയെങ്കിലും മൃഗത്തെ കണ്ടെത്താൻ കഴിഞ്ഞില്ല.
സംഭവം ഫോറസ്റ്റ് അധികൃതരെ അറിയിച്ചു. കാട്ടുപൂച്ച ആകാൻ ആണെന്ന് സാധ്യത എന്നും ഒന്നുകൂടി നിരീക്ഷിച്ച ശേഷം വീണ്ടും മൃഗത്തെ കണ്ടാൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്ന് ഫോറസ്റ്റ് അധികൃതർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

