കുന്നമംഗലം ∙ വേനൽ കനക്കും മുൻപേ പൂനൂർ പുഴയിൽ ഒഴുക്ക് നിലച്ചു വെള്ളം മലിനമായിത്തുടങ്ങിയതോടെ കുടിവെള്ള ക്ഷാമത്തിന് കാരണമാകുമോ എന്ന ആശങ്കയിൽ പുഴയോരവാസികൾ. ഒഴുക്ക് നിലച്ചു പല ഭാഗങ്ങളിലും പുഴയിൽ ചെളിയും പ്ലാസ്റ്റിക്കും അടിയുകയും പായലും മറ്റും വളരുകയും ചെയ്തിട്ടുണ്ട്.
ഇത്തവണ നേരത്തേ തന്നെ പലയിടത്തും ബണ്ടുകൾ നിർമിക്കുകയും തടയണകൾ അടയ്ക്കുകയും ചെയ്തിരുന്നു.
മുൻ കാലങ്ങളിൽ വേനൽ കനക്കുന്നതോടെയാണ് പുഴയിൽ ഒഴുക്ക് നിലച്ചു വെള്ളം മലിനമാകുന്നത്. ഇത്തവണ ചെളിയും മറ്റും അടിഞ്ഞു പലയിടത്തും വെള്ളം ഉപയോഗശൂന്യമായി മാറിയെന്നും നാട്ടുകാർ പറയുന്നു.
പല ഭാഗങ്ങളിലും ചെക്ക് ഡാം ഷട്ടറുകൾ പ്രവർത്തിക്കാത്തതും മഴക്കാലത്ത് ഉയർത്താൻ കഴിയാത്തതും പുഴയിൽ വൻതോതിൽ ചെളി അടിയാൻ കാരണമായിട്ടുണ്ട്. പുഴയിൽ രൂപപ്പെട്ട
മൺതിട്ടയും ചെളിയും നീക്കം ചെയ്യുന്നതിന് നടപടി ഉണ്ടായില്ലെങ്കിൽ ജല നിരപ്പ് കുറയുന്നതിനൊപ്പം മലിനീകരണത്തിനും കാരണമാകുമെന്ന ആശങ്ക ഉണ്ടാക്കുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

