പാലക്കാട് ∙ തമിഴ്നാട്ടിലെ മന്ത്രിയുടെ ബന്ധുവായ ട്രെയിൻ യാത്രക്കാരിയുടെ ബാഗിൽ നിന്നു 9 പവൻ സ്വർണാഭരണം കവർന്ന കേസിലെ പ്രതിയെ റെയിൽവേ സുരക്ഷാ സേനയും റെയിൽവേ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. പത്തനംതിട്ട അടൂർ പള്ളിക്കൽ മലമേക്കര തെക്കേതിൽ ജി.
വിഷ്ണുവിനെയാണു (22) പാലക്കാട്ടെ ലോഡ്ജിൽ നിന്ന് അറസ്റ്റ് ചെയ്തത്. സ്വർണാഭരണങ്ങൾക്കൊപ്പം ലാപ്ടോപ്പും മൂന്നു മൊബൈൽ ഫോണുകളും ലോഡ്ജിൽ നിന്നു കണ്ടെത്തി.
ഇതും മോഷ്ടിച്ചതാണെന്നു മൊഴി ലഭിച്ചിട്ടുണ്ട്.
നാലിനു പുലർച്ചെ അമൃത എക്സ്പ്രസിലാണു സംഭവം. തിരുവള്ളൂർ സ്വദേശി പത്മയുടെ ആഭരണങ്ങളാണു കവർന്നത്.
ഇവർ മധുരയിൽ നിന്നു തിരുവനന്തപുരത്തേക്കു പോവുകയായിരുന്നു. പൊള്ളാച്ചിയിലെത്തിയപ്പോഴാണു ബാഗിലെ ആഭരണങ്ങൾ നഷ്ടമായത് അറിഞ്ഞത്.
തുടർന്നു പൊള്ളാച്ചിയിലെ റെയിൽവേ പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു പ്രതിയെ കണ്ടെത്തിയത്.
ട്രെയിനുകളിലെ സ്ഥിരം മോഷ്ടാവാണു വിഷ്ണുവെന്നു പൊലീസ് പറഞ്ഞു. വിവിധ സ്റ്റേഷനുകളിലായി 6 കേസുകളുണ്ട്. ട്രെയിനിൽ കവർച്ച നടത്തിയ കേസുകളിൽ ജയിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
റെയിൽവേ പൊലീസ് എസ്ഐമാരായ കെ.ജെ.പ്രവീൺ, കെ.ജയശങ്കർ, ആർപിഎഫ് എസ്ഐ എച്ച്.ദീപക്, ഉദ്യോഗസ്ഥരായ എച്ച്.സി.സവിൻ, ഒ.പി.ബാബു, രജീഷ് മോഹൻദാസ്, കെ.കാർത്തിക്, എസ്.ശ്രീഹരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

