കപിക്കാട്∙ വർഷങ്ങളായി വെള്ളക്കെട്ടുമൂലം തകർന്നുകിടന്നിരുന്ന റോഡ് പരാതികൾക്കൊടുവിൽ കട്ട വിരിച്ച് സൈഡ് കോൺക്രീറ്റ് നടത്തി നല്ല രീതിയിൽ നിർമിച്ചു.
എന്നാൽ ഏതാനും മാസങ്ങൾക്കകം പൈപ്പ് സ്ഥാപിക്കാനെന്ന പേരിൽ ഈ റോഡ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് പൊളിച്ചതിനെതിരെ പ്രതിഷേധം. കപിക്കാട് എത്തക്കുഴി ജംക്ഷനിലാണ് ജല അതോറിറ്റിയുടെ റോഡ് കുഴിക്കൽ.
ചെറിയ ഒരു മഴ പെയ്താൽ പോലും എത്തക്കുഴിയിൽ വെള്ളക്കെട്ട് ഉണ്ടാവുകയും വാഹനഗതാഗതം തടസ്സപ്പെടുകയും വ്യാപാര സ്ഥാപനങ്ങളിൽ ചെളിവെള്ളം നിറയുകയും ചെയ്യുന്നത് പതിവായിരുന്നു.
വർഷങ്ങളായുള്ള നാട്ടുകാരുടെ പരാതിക്ക് പൊതുമരാമത്ത് വകുപ്പ് പരിഹാരം കണ്ടത് ഏതാനും മാസം മുൻപാണ്. റോഡ് കട്ട
വിരിച്ച് ഉയർത്തുകയും റോഡ് വശങ്ങൾ കോൺക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കുകയും ചെയ്തു. ഇതോടെ വെള്ളക്കെട്ടിന് പരിഹാരമായിരുന്നു.
നാട്ടുകാർ ആശ്വാസമായല്ലോ എന്നു വിചാരിച്ചിരിക്കുമ്പോഴാണ് അതോറിറ്റി റോഡ് കുഴിച്ച് പൈപ്പ് സ്ഥാപിക്കാൻ മണ്ണുമാന്തി യന്ത്രവുമായെത്തി ജോലികൾ ആരംഭിച്ചത്. മൂന്ന് വർഷം മുൻപ് ഇറക്കിയിട്ടിരുന്ന പൈപ്പാണ് റോഡ് നിർമാണം കഴിഞ്ഞപ്പോൾ സ്ഥാപിക്കാനെത്തിയത്.
ഇതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. പൈപ്പിടീലിനു ശേഷം റോഡ് പൂർവ സ്ഥിതിയിലാക്കി നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

