ചെറുതുരുത്തി ∙ തൃശൂരിൽ 14ന് ആരംഭിക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് സ്വാഗത നൃത്തവുമായി കലാമണ്ഡലം വിദ്യാർഥികൾ. കേരള കലാമണ്ഡലം നൃത്തവിഭാഗം ഒരുക്കുന്ന സ്വാഗതഗാന നൃത്താവിഷ്കാരത്തിൽ തൃശൂരിന്റെ പെരുമയെ കാണിക്കുന്ന പൂരം, ആന, ചെണ്ട
എന്നിവയുൾപ്പടെ കലോത്സവ മത്സരത്തിലുള്ള എല്ലാ അവതരണ കലകളെയും പ്രതിനിധീകരിക്കുന്ന രീതിയിലാണ് നൃത്തം ചിട്ടപ്പെടുത്തുന്നത്. ആറ് മിനിറ്റ് ദൈർഘ്യമുള്ള നൃത്താവിഷ്കാരത്തിന്റെ പരിശീലനം ഇന്നലെ കലാമണ്ഡലം കൂത്തമ്പലത്തിൽ ആരംഭിച്ചു. നൃത്ത വിഭാഗം മേധാവി ഡോ.
രചിത രവി, അധ്യാപകരായ കലാമണ്ഡലം ലതിക, കലാമണ്ഡലം പൂജ, കലാക്ഷേത്ര രേവതി, ഡോ. വിദ്യാറാണി എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനം.
കലാമണ്ഡലം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളായ ആർച്ച ശശികുമാർ, അനന്യ ഗോപൻ, സാന്ദ്ര ഉണ്ണി, നവമി കൃഷ്ണ, വി.
പി. വിശ്വപ്രിയ, ടി.
വൈഗ, കൃഷ്ണാജ്ഞന സുരേഷ്, എസ്. ആർ.
വൃന്ദ, നിരഞ്ജന ബേബി, എ. ലക്ഷ്മി, എം.
പി. അഭിന, കെ.
ടി. അളകനന്ദ, ശിവപ്രിയ.
ബി. നായർ, വി.
കൃഷ്ണശ്രീ, പാർവതി ഷാജു, ടി. പി.
അനുശ്രീ, സി. ബി.
കൃഷ്ണകൃപ, എസ്. ആദിത്യ, അർഷ ഹസീബ്, കെ.
ഋതുനന്ദ, സി. ആർ.
ആദിലക്ഷ്മി, കെ. വൈഷ്ണ, പി.
ആർ. ഗൗരി, സാരംഗി സന്തോഷ്കുമാർ, ആവണി.
കെ. ദിലീപ്, പി.
വി. ഗൗരിനന്ദ, ടി.
വി. രഞ്ജിനി, മാളവിക ശ്രീകുമാർ, ബി.
ബി. അബന്തിക കൃഷ്ണ, ഇ.
എസ്. ശ്വേത ലക്ഷ്മി, കെ.
എസ്. ആര്യ, എ.
അക്ഷയ, ദുർഗ രമേശ് എന്നിവരാണ് സ്വാഗത നൃത്തം അവതരിപ്പിക്കുന്നത്. ബി.
കെ. ഹരിനാരായണന്റെ വരികൾക്ക് മണികണ്ഠൻ അയ്യപ്പനാണ് സംഗീതം നൽകിയിരിക്കുന്നത്.
ഊട്ടുപുര ഒരുങ്ങുന്നു
തൃശൂർ∙ സംസ്ഥാന കലോത്സവത്തിന്റെ കലവറ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഒരുങ്ങുന്നു.
ദിവസവും 50,000 പേരെങ്കിലും ഭക്ഷണം കഴിക്കാൻ എത്തുമെന്നാണു കരുതുന്നത്. പ്രഭാത ഭക്ഷണം, പായസത്തോടു കൂടിയ ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിങ്ങനെ 3 നേരങ്ങളിലെ പ്രധാന ഭക്ഷണവും രാവിലെ 11നും വൈകിട്ട് 4നും ചായയും സ്നാക്സും നൽകും. എല്ലാ വർഷത്തെയും പോലെ പൂർണമായി വെജിറ്റേറിയൻ വിഭവങ്ങൾ തന്നെയാണ് ഇത്തവണയും ഒരുക്കുന്നത്. 13ന് വൈകിട്ടോടെ കലോത്സവത്തിനായി ജില്ലയിൽ എത്തുന്ന മത്സരാർഥികൾക്കും അധ്യാപകർക്കും 13ന് രാത്രി ഭക്ഷണം ഒരുക്കും. ഭക്ഷണം വാഴയിലയിരിക്കും വിളമ്പുക.
പേപ്പർ ഗ്ലാസുകൾ ഒഴിവാക്കി സ്റ്റീൽ ഗ്ലാസുകൾ ഉപയോഗിക്കും. പ്രഭാതഭക്ഷണം രാവിലെ 7 മുതലും ഉച്ചഭക്ഷണം 11.30 മുതലും രാത്രി ഭക്ഷണം രാത്രി 7 മുതലും വിതരണം ആരംഭിക്കും.
13ന് ഉച്ചയ്ക്ക് 3ന് കലവറയുടെ പാലുകാച്ചൽ കർമം നടത്തും. സനീഷ്കുമാർ എംഎൽഎയാണു ഭക്ഷണ കമ്മിറ്റിയുടെ ചെയർമാൻ.
പാലസ് ഗ്രൗണ്ടിൽ ഭക്ഷണ കലവറയുടെ നിർമാണം പുരോഗമിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

