കൊട്ടാരക്കര∙ മേൽക്കൂര തകർന്ന അടച്ചുറപ്പില്ലാത്ത കൂരയിൽ, സദാ ജാഗ്രത പുലർത്തുന്ന അഞ്ച് നായ്ക്കളാണ് മാധവിയുടെ (72) കൂട്ട്. മക്കളില്ലാത്ത മാധവി ഇവരെ മക്കളെപ്പോലെ സ്നേഹിച്ച് സംരക്ഷിക്കുന്നു.
അപ്പു, മണിക്കുട്ടൻ, മണി, ചെല്ലക്കുട്ടി, അമ്മു എന്നീ നായ്ക്കളുടെ കാവലിലാണ് ഈ വീട്. രണ്ട് ദശാബ്ദം മുൻപ് മാധവിയുടെ ഭർത്താവ് ഗോപാലൻ മരിച്ചു. ആലുംപാറ വാർഡിൽ ആലുംപാറ വീട്ടിൽ മാധവി ഒറ്റയ്ക്കായപ്പോൾ കൂട്ടായി ഒരു നായയെ വളർത്തി.
കൊടുത്ത സ്നേഹം കൂടുതലായി തിരിച്ചുകിട്ടിയപ്പോൾ വഴിയോരങ്ങളിൽ നിന്ന് കൂടുതൽ നായ്ക്കുഞ്ഞുങ്ങളെ വീട്ടിലെത്തിച്ചു. എണ്ണം പെരുകിയതോടെ നിയന്ത്രണങ്ങൾ വരുത്തി.
ഇപ്പോൾ അഞ്ചെണ്ണം.
മാധവിയുടെ വീടിന് അടിയന്തര അറ്റകുറ്റപ്പണികൾ ആവശ്യമാണ്. വീടിന്റെ മേൽക്കൂരയ്ക്ക് മുകളിൽ പാകിയ പ്ലാസ്റ്റിക് ഷീറ്റുകൾ വിരിച്ചിരിക്കുകയാണ്.
ഷീറ്റുകൾ മിക്കതും വിണ്ടു കീറി. ഈയിടെ പെയ്ത മഴയിൽ വീട് വെള്ളക്കെട്ടായി.
വീടിന്റെ കതകുകളും ജനലുകളും കാലപ്പഴക്കത്തിൽ ദ്രവിച്ച് ഇല്ലാതായി. മടലുകൾ ചാരി വച്ചാണ് ജനൽപാളികളെ താങ്ങി നിർത്തിയിരിക്കുന്നത്. വീട് എന്നത് പേരിനുമാത്രമായി.
പെൻഷനും റേഷൻ ആനുകൂല്യങ്ങളും മാത്രമാണ് മാധവിയുടെ വരുമാനം. സുമനസ്സുകൾ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് മാധവി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

