അമ്പലപ്പുഴ ∙ പുതുപ്പുരയ്ക്കൽ –കരിലാന്റ് റോഡ് സഞ്ചാരയോഗ്യമാക്കിയെങ്കിലും മഴക്കാലത്ത് റോഡിനിരുവശവുമുള്ള വീടുകൾ വെള്ളക്കെട്ടിലാകുമെന്ന് നാട്ടുകാർ. നവഭാവന മുതൽ കുന്നുപറമ്പ് കിഴക്കു ഭാഗം വരെ കാന നിർമിക്കാൻ കരാറുകാർ തയാറാകാത്തതാണ് കാരണം.
അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 9–ാം വാർഡ്, 10–ാം വാർഡ്, പുറക്കാട് പഞ്ചായത്തിലെ മൂന്നാം വാർഡ് എന്നിവിടങ്ങളിലെ നൂറിനു മേൽ കുടുംബങ്ങളാണ് കാന ഇല്ലാത്തതിനാൽ ദുരിതത്തിലാകുന്നത്. 5 കോടി രൂപ ചെലവഴിച്ച് നിർമിച്ച റോഡിൽ 300 മീറ്റർ ഭാഗത്തു മാത്രം കാനയില്ല.
ഇക്കാര്യം ജനപ്രതിനിധികളെ അറിയിച്ചിട്ടും നടപടിയില്ലെന്ന് നാട്ടുകാർ പറഞ്ഞു.
മഴക്കാലമായാൽ വെള്ളത്തിനൊപ്പം ഇഴ ജന്തുക്കളും മറ്റുജീവികളും ഭീഷണിയാകും. ഒഴുകി എത്തുന്ന മഴവെള്ളവും ശുചിമുറികളിലെ മലിന ജലവുമായി കലരുന്നത് ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. വീട്ടിൽനിന്ന് റോഡിലേക്കെത്താനും ബുദ്ധിമുട്ടായിരിക്കും.
പുതിയ ജനപ്രതിനിധികളിൽ പ്രതീക്ഷയർപ്പിക്കുകയാണ് നാട്ടുകാർ. വരുന്ന ബജറ്റിൽ തുക വകയിരുത്തി കാലവർഷം ശക്തമാകുന്നതിനു മുൻപ് കാന യാഥാർഥ്യമാക്കണം എന്നാണ് അവരുടെ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

