കാസർകോട് നഗരസഭയുടെ കീഴിലുള്ള വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിന് 1990ൽ ആണ് തറക്കല്ലിട്ടത്. 1997ൽ പവിലിയൻ നിർമാണം ഉൾപ്പെടെ പൂർത്തിയാക്കി തുറന്നുകൊടുത്തു.
എന്നാൽ, അടിസ്ഥാന സൗകര്യ വികസനത്തിൽ ഇന്നും പിന്നിലാണ്. സ്ഥിരം ട്രാക്കില്ല, ജംപിങ് പിറ്റില്ല, തരക്കേടില്ലാത്ത ഒരു ഫുട്ബോൾ മൈതാനമുണ്ട്, അതുതന്നെ പ്രഫഷനലല്ല.
എന്നാലും ഇതെല്ലാം ഒരുക്കാനുള്ള സ്ഥലസൗകര്യമുണ്ടെന്ന കാര്യത്തിൽ സംശയമില്ല
കാസർകോട് ∙ താരത്തിളക്കമുള്ള റോഡുവഴി വാഹനം വിട്ടാൽ ചെന്നെത്തുന്നത് പരാധീനതകൾക്കു നടുവിൽ വീർപ്പുമുട്ടുന്നൊരു സ്റ്റേഡിയത്തിലേക്കാണ്. പറഞ്ഞുവരുന്നത് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തെ കുറിച്ചാണ്.
ഇതിഹാസ ക്രിക്കറ്റ് താരം സുനിൽ ഗാവസ്കറിന്റെ പേരിട്ട റോഡ് ചെന്നെത്തുന്നത്, ഒരു കായിക ഇനത്തിനും 100 ശതമാനം ഉപകാരപ്പെടാത്ത എന്നാൽ, സാധ്യതകൾ ഏറെയുള്ള സ്റ്റേഡിയത്തിലേക്ക്.
ഈ വർഷത്തെ ജൂനിയർ സ്കൂൾ കേരള ടീം വൈസ് ക്യാപ്റ്റൻ അഹമ്മദ് ഷിഫാസ് പന്തുതട്ടിപ്പഠിച്ചതും ഇതേ സ്റ്റേഡിയത്തിലാണ്. ഒരുപിടി കേരള താരങ്ങൾ കളിപഠിച്ച ഗ്രൗണ്ടാണിതെന്നതും ശ്രദ്ധേയമാണ്. നിലവിൽ ആർമി റിക്രൂട്മെന്റ് റാലി നടക്കുകയാണിവിടെ.
ഇതിഹാസത്തിന്റെകയ്യൊപ്പ്
2025ൽ കേരളം രഞ്ജി ക്രിക്കറ്റിന്റെ ഫൈനലിലെത്തിയ ദിവസം കാസർകോടിന് ഒരതിഥി ഉണ്ടായിരുന്നു.
ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗാവസ്കർ. ഇന്ത്യ ക്രിക്കറ്റിൽ ഒന്നുമല്ലാതിരുന്ന കാലത്തുപോലും വവൻകിട
ടീമുകൾ ഭയന്നിരുന്ന ബാറ്റർ. ഇന്ന് സ്റ്റേഡിയത്തിലേക്കുള്ള റോഡ് അറിയപ്പെടുന്നത് ഗാവസ്കറിന്റെ പേരിലാണ്.വിദ്യാനഗറിലെ മുനിസിപ്പൽ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് എസ്.എം.ഗാവസ്കർ മുനിസിപ്പൽ സ്റ്റേഡിയം റോഡെന്ന് സുനിൽ ഗാവസ്കർ തന്നെയാണ് നാമകരണം ചെയ്തതും.
തന്റെ ജന്മനാട്ടിൽപോലും തന്റെ പേരിൽ റോഡില്ലെന്നും കാസർകോടിനു നന്ദി പറഞ്ഞുമാണ് അന്ന് ഗാവസ്കർ മടങ്ങിയത്.
എന്തിനും സൗകര്യമുണ്ട്,നടപടി മാത്രമില്ല
കാസർകോട് ഭാഗത്ത് വിവിധ ഉപജില്ലകളുടെ കായികമേളകൾ ഇവിടെ നടക്കാറുണ്ട്. ഇതോടൊപ്പം പുലർച്ചെ 4.30 മുതൽ വ്യായാമക്കാർ എത്തും.
സർക്കാരുദ്യോഗസ്ഥരടക്കമുള്ള കാൽനടക്കാരുടെ ഇഷ്ട ഗ്രൗണ്ട് കൂടിയാണത്.
സർക്കാർ പരിപാടികളും പരേഡുകളും നടക്കുന്നതും ഇവിടെ തന്നെ. ഇതുകൂടാതെ ഫുട്ബോൾ അക്കാദമികൾ പരിശീലനത്തിന് ഉപയോഗിക്കുന്നതും ഇതേ സ്റ്റേഡിയം തന്നെ.
ഏറ്റവുമൊടുവിൽ ആർമി റിക്രൂട്മെന്റ് റാലി വിരുന്നെത്തിയിരിക്കുന്നതും ഇവിടെത്തന്നെ. സ്റ്റേഡിയത്തിനു പുറത്ത് ഉദ്യാനം നിർമാണത്തിനു കഴിഞ്ഞ ബജറ്റിൽ തുക അനുവദിച്ചിരുന്നെങ്കിലും നിർമാണം ആരംഭിച്ചിട്ടില്ല.
സിന്തറ്റിക് ട്രാക്ക് വേണം, ടർഫ് നിർമിക്കണം
സിന്തറ്റിക് ട്രാക്ക് നിർമാണത്തിനായി കേരള സർക്കാരിന്റെ സ്പോർട്സ് കേരള ഫൗണ്ടേഷൻ കമ്പനിയെ നഗരസഭ സമീപിച്ചിരുന്നു.
എന്നാൽ, കമ്പനി അധികൃതർ രണ്ടുതവണ വന്നു സ്റ്റേഡിയം സന്ദർശിച്ചു മടങ്ങിയതല്ലാതെ മറ്റൊരു നടപടിയും ഉണ്ടായില്ല. 400 മീറ്ററോളം വരുന്ന ട്രാക്ക് നിർമിക്കാനുള്ള സ്ഥലം സ്റ്റേഡിയത്തിലുണ്ട് ആവശ്യമുള്ള ചില മാറ്റങ്ങൾ വരുത്തണമെന്നു മാത്രം.
നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തിലുമുള്ളത് 400 മീറ്റർ ട്രാക്ക് തന്നെയാണ്.
അംഗീകൃത ഫുട്ബോൾ, ക്രിക്കറ്റ് ഗ്രൗണ്ടുകൾ നിർമിക്കാം. പക്ഷേ, മാന്യയിൽ കെസിഎ സ്റ്റേഡിയം ഉള്ളതുകൊണ്ട് അതിനു സാധ്യതയില്ല. പിന്നെയും സാധ്യത ഫുട്ബോളിനാണ്.
എന്നാൽ, ഫുട്ബോൾ ഗ്രൗണ്ട് നിർമിച്ചാൽ പുറത്തു ട്രാക്കും അകത്തു ഗ്രൗണ്ടും മാത്രമായി ഒതുങ്ങിപ്പോകും. ജംപിങ് പിറ്റ്, പോൾവോൾട്ട് എന്നീ ഇനങ്ങൾക്കു വേണ്ട
സൗകര്യം ഒരുക്കാൻ കഴിയില്ല. അൽപമൊന്നു മനസ്സുവച്ചാൽ അത്യാവശ്യം നല്ലൊരു സ്റ്റേഡിയമാക്കി ഇതു വികസിപ്പിക്കാമെന്നാണ് കായിക പ്രേമികൾ ചൂണ്ടിക്കാട്ടുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

