ചേർത്തല∙ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ 380–ാം മകരം തിരുനാൾ 10ന് കൊടിയേറും. 27ന് സമാപിക്കും.
10ന് രാവിലെ പാലയിൽ നിന്ന് തിരുനാൾ പതാക അർത്തുങ്കൽ ബസിലിക്കയിൽ എത്തിക്കും വൈകിട്ട് 4ന് തിരുനാൾ വിളംബര വെടിമുഴക്കം, 5.30ന് ബീച്ച് കുരിശടിയിൽ നിന്ന് പതാക പ്രയാണം, 6.30ന് ആലപ്പുഴ ബിഷപ് ഡോ. ജയിംസ് ആനാപറമ്പിൽ കൊടിയേറ്റും.
7ന് പൊന്തിഫിക്കൽ ദിവ്യബലി.
18ന് രാവിലെ 5ന് നടതുറക്കൽ, തിരുസ്വരൂപ വന്ദനം, 5.30ന് ദിവ്യബലിക്ക് ഫാ.യേശുദാസ് കൊടിവീട്ടിൽ മുഖ്യകാർമികത്വം വഹിക്കും. ഡോ.സെബാസ്റ്റ്യൻ ശാസ്താംപറമ്പിൽ വചന പ്രഘോഷണം നടത്തും.
9ന് ദിവ്യബലിക്ക് ഫാ. നെൽസൺ തൈപറമ്പിൽ കാർമികത്വം വഹിക്കും.
വചന പ്രഘോഷണം– ഫാ. ഡെന്നീസ് അരേശേരിയിൽ.
11ന് പൊന്തിഫിക്കൽ ദിവ്യബലിക്ക് (മലങ്കര റീത്തിൽ) തിരുവല്ല ബിഷപ് ഡോ. തോമസ് മാർ കൂറിലോസ് മുഖ്യകാർമികത്വം വഹിക്കും.
3ന് ദിവ്യബലി ഫാ. ഫ്രാൻസീസ് കൊടിയനാടും വചന പ്രഘോഷണത്തിന് ഫാ.മാത്യു പനയ്ക്കലും കാർമികത്വം വഹിക്കും.
6ന് പൊന്തിഫിക്കൽ ദിവ്യബലിക്ക് കണ്ണൂർ രൂപത സഹായ മെത്രാൻ ഡോ.
ഡെന്നീസ് കുറുപ്പശേരി കാർമികത്വം വഹിക്കും. 8ന് ദിവ്യബലിയും വചനപ്രഘോഷണവും ഫാ.
ബോസ് കൊടിയനാട് കാർമികത്വം വഹിക്കും. 9ന് ദിവ്യബലി, വചന പ്രഘോഷണം ഫാ.
സെബാസ്റ്റ്യൻ വലിയവീട്ടിൽ കാർമികത്വം വഹിക്കും. 10ന് ദിവ്യബലി, വചനപ്രഘോഷണം ഫാ.
ജോസഫ് അനു അരേശേരിൽ കാർമികത്വം വഹിക്കും. 19ന് 11ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് (സീറോ മലബാർ) തൃശൂർ രൂപത സഹായ മെത്രാൻ ഡോ.ടോണി നിലംകാവിൽ കാർമികത്വം വഹിക്കും.
20ന് പ്രധാന തിരുനാൾ ദിനം രാവിലെ 5.30ന് ദിവ്യബലി, 9ന് ആഘോഷമായ ദിവ്യബലിക്ക് ആലപ്പുഴ രൂപത വികാരി ജനറൽ മോൺ ജോയി പുത്തൻവീട്ടിൽ മുഖ്യകാർമികത്വം വഹിക്കും.
11ന് ആഘോഷമായ തിരുനാൾ പൊന്തിഫിക്കൽ ദിവ്യബലിക്ക് ആലപ്പുഴ രൂപത ബിഷപ് ഡോ.ജയിംസ് ആനാപറമ്പിൽ മുഖ്യകാർമികത്വം വഹിക്കും, 4.30ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണത്തിന് ഫാ.സെബാസ്റ്റ്യൻ ഷാജി ചുള്ളിക്കൽ, ഫാ.സെബാസ്റ്റ്യൻ സന്തോഷ് പുളിക്കൽ, ഫാ. സെബാസ്റ്റ്യൻ ജൂഡോ മൂപ്പശേരിൽ എന്നിവർ കാർമികത്വം വഹിക്കും.
10ന് ആഘോഷമായ ദിവ്യബലി, വചന പ്രഘോഷണം– ഫാ. ജോസ് പ്രമോദ് ശാസ്താംപറമ്പിൽ.
തിരുനാൾ ദിനങ്ങളിൽ രാവിലെ 5.30ന് ദിവ്യബലി, 6.45ന് പ്രഭാത പ്രാർഥന, വൈകിട്ട് 5ന് ജപമാല, നൊവേന, ലിറ്റനി, 6ന് ദിവ്യബലി, 9ന് ദിവ്യകാരുണ്യ ആരാധന എന്നിവ നടക്കുമെന്ന് ബസിലിക്ക റെക്ടർ ഫാ.
ഡോ.യേശുദാസ് കാട്ടുങ്കൽ തയ്യിൽ, സഹവികാരിമാരായ ഫാ.ജോസഫ് അൽഫോൻസ് കൊല്ലാപറമ്പിൽ, ഫാ. ജീസൻ ജോസ് ചിറ്റാന്തറ, ഫാ.
ടിനു തോമസ് പടവു പുരയ്ക്കൽ എന്നിവർ അറിയിച്ചു.
പാർക്കിങ് ക്രമീകരണം
∙വാഹന പാർക്കിങ്ങിന് ദേവാലയത്തിനു സമീപ പ്രദേശങ്ങളിൽ മൂന്ന് സ്ഥലങ്ങളിലായി 10 ഏക്കറോളം സ്ഥലം ഒരുക്കിയിട്ടുണ്ട്. പ്രധാന തിരുനാൾ ദിനങ്ങളിൽ കെഎസ്ആർടിസി, സ്വകാര്യ ബസുകൾ പ്രത്യേക സർവീസുകൾ നടത്തുമെന്നും കൈക്കാരന്മാരായ തങ്കോ കാക്കരി, ആന്റണി വർക്കി വലിയവീട്ടിൽ, യേശുദാസ് പള്ളിക്കത്തയ്യിൽ എന്നിവർ പറഞ്ഞു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

