
സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളിലെ നിപ ചികിത്സാ ചെലവ് വ്യക്തികള്‍ വഹിക്കേണ്ടതില്ലെന്ന് തീരുമാനം. ചികിത്സാ ധനസഹായം സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. നിപ ബാധിച്ച 9 വയസുകാരന്റെ ചികിത്സാ ചെലവിനായി ബുദ്ധിമുട്ടുന്ന കുടുംബത്തിന്റെ അവസ്ഥ ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത് ട്വന്റിഫോറാണ്.
നിപ ബാധിച്ച് ആദ്യം മരിച്ച മുഹമ്മദലിയുടെ മകനാണ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. വെന്റിലേറ്ററില്‍ കഴിയുന്ന ഈ കുട്ടിയുടെ ചികിത്സയ്ക്കാണ് ബന്ധപ്പെട്ടവര്‍ സഹായം അഭ്യര്‍ത്ഥിക്കുന്നത്. ഒരാഴ്ചത്തെ ചികിത്സ ചെലവ് 5 ലക്ഷത്തോളം രൂപ വന്നതായി കുടുംബം പറയുന്നു. മുഹമ്മദലിയുടെ വിയോഗത്തിന്റെ വേദനയിലാണ് കുടുംബം. ഇതിനൊപ്പം മകന് 9 വയസ്സുകാരന്റെ ഭാരിച്ച ചികിത്സാ ചെലവ് കുടുംബത്തെ ദുരിതത്തിലാക്കുന്നു. പിന്നാലെ കുടുംബത്തിന്റെ അവസ്ഥ ആരോഗ്യവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു ട്വന്റിഫോര്‍.
അതേസമയം കോഴിക്കോട് ജില്ലയില്‍ പുതുതായി നടത്തിയ എല്ലാ നിപ പരിശോധനയും നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. അഞ്ചുപേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1192 പേരാണ് ഇതുവരെ ആകെ ട്രെയ്സ് ചെയ്ത സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 97 പേരെ ഇന്ന് ട്രെയ്സ് ചെയ്തു. ജില്ലയില്‍ നിപ നിയന്ത്രണവിധേയമാണെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
രോഗം സ്ഥിരീകരിച്ച ആദ്യത്തെ ആളില്‍ നിന്ന് ഔട്ട്ബ്രേക്ക് ഉണ്ടായത്. അയച്ച സാമ്പിളുകളില്‍ നിന്ന് ഇന്നും നാളെയുമായി കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്തുവരാനുണ്ട്. നിപയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നിപ പ്രോട്ടോക്കോള്‍ അനുസരിച്ച് പോസിറ്റീവ് ആയവര്‍ക്ക് മരുന്ന് നല്‍കുന്നുണ്ട്. ആന്റിബോഡി ഇപ്പോള്‍ കൊടുക്കേണ്ടതില്ല. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് മന്ത്രി വ്യക്തമാക്കി.
Story Highlights: Nipah treatment expense in private hospitals will taken by govt
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]