കൊയിലാണ്ടി∙ ജില്ലയിലെ ഏറ്റവും വിസ്തൃതിയുള്ള ശുദ്ധജലാശയമാണ് കൊല്ലം ചിറ. ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതോടെ ചിറയിൽ കുളിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്.
ദേശീയപാതയോരത്ത് 12 ഏക്കർ വിസ്തീർണമുളള ചിറ കൊല്ലം പ്രദേശത്തിന്റെ ജലക്ഷാമം പരിഹരിക്കുന്നതിൽ മുഖ്യപങ്കു വഹിക്കുന്നതാണ്. കൊല്ലം പിഷാരികാവ് ക്ഷേത്രം, കൊല്ലം ക്ഷേത്രം, തളി മഹാദേവ ക്ഷേത്രം, വേട്ടയ്ക്കൊരുമകൻ ക്ഷേത്രം എന്നിവയുടെ കുളിക്കടവ് ഈ ചിറയിലാണ്.
ആനക്കുളം, മന്ദമംഗലം പ്രദേശങ്ങളുടെ ജീവനാഡിയാണ് കൊല്ലം ചിറ. ഈ പ്രദേശങ്ങളെ ജലസമൃദ്ധമായി നിലനിർത്തുന്ന പ്രധാന ഇടം.
സർക്കാർ 4 കോടിയോളം രൂപയുടെ പദ്ധതിക്ക് അനുമതി നൽകി കെഎൽഡിസി നടത്തിയ പ്രവൃത്തി കൊല്ലം ചിറയിൽ പൂർണതയിൽ എത്തിയിട്ടില്ല.
ചിറ വറ്റിച്ച് ചെളി നീക്കം ചെയ്ത് നാലു ഭാഗവും മതിലുകളും കുളക്കടവുകളും ഉണ്ടാക്കി. ചിറയുടെ മധ്യഭാഗത്ത് മനോഹരമായ ജലകന്യക ശിൽപവും സ്ഥാപിച്ചു.
എന്നാൽ, ചിറയുടെ ചുറ്റിലും ടൈൽ പാകി ഇരുവശത്തും കൈവരി സ്ഥാപിച്ച് ആകർഷകമായ നടപ്പാത നിർമിക്കുകയും വയോജനങ്ങൾക്ക് വിശ്രമിക്കാനുള്ള കേന്ദ്രം, വ്യായാമം ചെയ്യാനുള്ള സൗകര്യം, മിനി ചിൽഡ്രൻസ് പാർക്ക് എന്നിവ നിർമിക്കുമെന്നുള്ള പ്രഖ്യാപനം യാഥാർഥ്യമായിട്ടില്ല.
ഇപ്പോൾ ചിറയ്ക്ക് ചുറ്റും കാടുകൾ വളരുകയാണ്. ചിറയിൽ മാലിന്യം തള്ളാനുള്ള എല്ലാ സാധ്യതകളും തടയണമെന്ന ആവശ്യം ശക്തമാണ്.
ശക്തമായ കാവലും പരിശോധനയും വേണം. പ്രദേശവാസികൾ കൊല്ലം ചിറ സംരക്ഷണ സമിതി ഉണ്ടാക്കിയതും ചിറയിൽ മാലിന്യം കലർന്ന കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്ന നഗരസഭാ കൗൺസിലർ എ.പി.സുധീഷിന്റെ നിലപാടും പ്രതീക്ഷ നൽകുന്നതാണ്.
സർക്കാരിൽ ഇടപെടും
‘‘കൊല്ലം ചിറയുടെ നവീകരണ പ്രവൃത്തി പൂർത്തിയാക്കുന്നതിനു സർക്കാർ തലത്തിൽ ഇടപെടും.
ജില്ലയിലെ മികവുറ്റ ജലസംഭരണിയും കുട്ടികളുടെ പാർക്കും. വയോജനങ്ങൾക്കുള്ള വിശ്രമകേന്ദ്രവും വ്യായാമം ചെയ്യാനുള്ള സൗകര്യവും ചിറയോരത്ത് വേണം.
ടൂറിസ്റ്റുകളെ ആകർഷിക്കുന്ന കേന്ദ്രമായി മാറ്റാൻ ചിറയുടെ നവീകരണ പദ്ധതിയ്ക്ക് നഗരസഭ ഒപ്പമുണ്ടാകും’’.
യു.കെ.ചന്ദ്രൻ കൊയിലാണ്ടി നഗരസഭാധ്യക്ഷൻ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

