കുമളി ∙ വിനോദസഞ്ചാര കേന്ദ്രമായ തേക്കടി ഉൾപ്പെടുന്ന കുമളി പഞ്ചായത്തിലെ പുതിയ ഭരണസമിതി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാലിന്യ സംസ്കരണം. പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് സംഭരിച്ച മാലിന്യങ്ങൾ കുമിഞ്ഞുകൂടിയതോടെ നിലവിലുള്ള മാലിന്യ സംസ്കരണ കേന്ദ്രത്തിൽ തൊഴിലാളികൾക്ക് ജോലി ചെയ്യാൻ പോലും കഴിയാത്ത അവസ്ഥയാണ്.ഏറെ നാളായി ഇൻസിനറേറ്റർ പ്രവർത്തിക്കുന്നില്ല.
ജൈവ മാലിന്യങ്ങൾ കംപോസ്റ്റ് വളമാക്കി മാറ്റുന്ന ജോലികളും നാമമാത്രമായി ചുരുങ്ങി. നിലവിലെ സ്ഥിതി തുടർന്നാൽ പഞ്ചായത്തിലെ മാലിന്യ നീക്കം തന്നെ താറുമാറാകും.
പുതിയ പഞ്ചായത്ത് ഭരണസമിതി അധികാരമേറ്റ ഉടൻ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മാലിന്യ സംസ്കരണ പ്ലാന്റ് സന്ദർശിച്ചിരുന്നു.
മതിയായ സുരക്ഷാ സംവിധാനങ്ങൾ പോലും ഇല്ലാതെയാണ് ഇവിടെ തൊഴിലാളികൾ പണിയെടുക്കുന്നതെന്ന് സംഘം കണ്ടെത്തി. അടിയന്തരമായി ചെയ്യേണ്ട
നടപടികൾ ഭരണസമിതി വിലയിരുത്തി. നിലവിൽ കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യങ്ങൾ ഇവിടെ നിന്ന് നീക്കം ചെയ്യാതെ ഒരു നടപടിയും സാധ്യമല്ല.
അതിനാൽ എറണാകുളം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഒരു ഏജൻസിയുമായി ചർച്ചകൾ നടത്തി ഇത് നീക്കം ചെയ്യുന്നത് സംബന്ധിച്ച് ധാരണയായിട്ടുണ്ടെന്ന് പ്രസിഡന്റ് എം.എം. വർഗീസ് പറഞ്ഞു.
ഏജൻസിക്ക് കിലോയ്ക്ക് 10 രൂപ നിരക്കിൽ പഞ്ചായത്ത് നൽകേണ്ടി വരും.
അതോടൊപ്പം തകരാറിലായ ഉപകരണങ്ങൾ നന്നാക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.ഹരിതകർമ സേന വാർഡുകളിൽ നിന്ന് സംഭരിച്ചു കൊണ്ടുവരുന്ന മാലിന്യങ്ങളും പ്ലാന്റിൽ കുമിഞ്ഞുകിടക്കുകയാണ്. നിലവിൽ എല്ലാ വീടുകളിൽ നിന്നും എല്ലാ വിധത്തിലുള്ള മാലിന്യങ്ങളും സംഭരിക്കുന്നുണ്ട്.
നിലവിലെ സാഹചര്യത്തിൽ കുമളി പഞ്ചായത്തിൽ ലഭ്യമായ സൗകര്യങ്ങൾ ഇവയുടെ സംസ്കരണത്തിന് പര്യാപ്തമല്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

