കാരയ്ക്കാട് ∙ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലൂടെ കടന്നുപോകുന്ന പാറയ്ക്കൽ –കോഴിപ്പാലം റോഡ് നിർമാണം വൈകുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. ജല അതോറിറ്റിയുടെ പൈപ്പിടൽ നിർമാണം വൈകിയിരുന്നു.
എന്നാൽ പൈപ്പിടൽ പൂർത്തിയായിട്ടും റോഡുനിർമാണം പുനരാരംഭിച്ചിട്ടില്ല. എംസി റോഡിൽ എത്തിച്ചേരുന്നതിന് ഒട്ടേറെ പേർ ആശ്രയിക്കുന്ന റോഡാണിത്.
ആലപ്പുഴ ജില്ലയിൽ ഉൾപ്പെടുന്ന 2 കിലോമീറ്റർ റോഡിൽ
പൊതുമരാമത്ത് വകുപ്പ് ശബരിമല ഉത്സവത്തോടനുബന്ധിച്ച്, 2.26 കോടി രൂപ ഉൾപ്പെടുത്തി റോഡ് നവീകരണം ആരംഭിച്ചു. 5 കലുങ്കുകൾ പൊളിച്ചു പണിതു. തുടർന്നാണ് ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ റോഡിന് ഇരുവശത്തും സ്ഥാപിച്ചത്.
കുഴിയെടുത്ത ഭാഗത്ത് മെറ്റിലിടുകയും ചെയ്തു. പൈപ്പിടൽ തുടങ്ങിയപ്പോഴാണ് റോഡുപണി നിർത്തിവച്ചത്.
മെറ്റലിൽ കയറി വാഹനങ്ങൾ അപകടത്തിൽപെടുന്നതും ഇവിടെ സ്വാഭാവികമാണ്. ഇതിനു പുറമേ പൊടിശല്യവുമുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

