ചെങ്ങന്നൂർ ∙ ആധുനിക നിലവാരത്തിലുള്ള, ഗവ.ആയുർവേദ ആശുപത്രി കെട്ടിടത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. നഗരസഭ നിയന്ത്രണത്തിലുള്ള ആയുർവേദ ആശുപത്രി പതിറ്റാണ്ടുകളായി പരിമിതമായ സൗകര്യത്തിൽ വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. 5.23കോടി രൂപ ചെലവഴിച്ച് ഗവ.ഐടിഐ ജംക്ഷനു സമീപം മൂന്നു നിലകളിലായി 15,000 വിസ്തീർണത്തിൽ പുതിയ കെട്ടിടത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണ്.
സൗകര്യങ്ങളേറെ
∙ കിടത്തി ചികിത്സയ്ക്ക് 23 കിടക്കകൾ സജ്ജീകരിക്കുന്ന താഴത്തെ നിലയിൽ പരിശോധന, ചികിത്സാ മുറികളും ഫാർമസി ,സ്റ്റോർ റൂം, ശുചിമുറി എന്നിവയും പ്രവർത്തിക്കും.
പഞ്ചകർമ ചികിത്സയ്ക്കുള്ള മുറികളും ഡോക്ടർമാരുടെ മുറികളും അടുക്കളയും ഒന്നും രണ്ടും നിലകളിലും മുകളിലെ നിലയിൽ മൾട്ടി പർപ്പസ് ഹാളും ഉണ്ടാകും. നിർമാണം പൂർത്തീകരിച്ച് ആശുപത്രിയുടെ പ്രവർത്തനം വൈകാതെ ആരംഭിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

