ചെറുവത്തൂർ ∙ കൊട്ടിഘോഷിച്ച് ജില്ലയ്ക്ക് സമ്മാനിച്ച ചാംപ്യൻസ് ബോട്ട് ലീഗ് ജലമേള അധികൃതർ മറന്നു. ഹീറ്റ്സ് മത്സരങ്ങൾക്കിടയിലുണ്ടായ സാങ്കേതിക പ്രശ്നത്തെച്ചൊല്ലി നിർത്തിവച്ച ജലമേള നടത്താൻ മാസങ്ങൾ കഴിഞ്ഞിട്ടും ടൂറിസം അധികൃതർ തയാറായിട്ടില്ല.
സംഘാടനത്തിന് നേതൃത്വം കൊടുത്ത ജനകീയ സംഘാടക സമിതിയും മൗനം പാലിച്ചതോടെ ടൂറിസം മേഖലയിൽ വൻ സാധ്യതകളുയർത്തി സമ്മാനിച്ച ചാംപ്യൻസ് ബോട്ട് ലീഗ് ജലമേള ജില്ലയ്ക്ക് നഷ്ടമായെന്ന് ഉറപ്പായി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ജലമേള കഴിഞ്ഞ നവംബറിലാണ് ആദ്യമായി ജില്ലയ്ക്ക് ലഭിച്ചത്.
എം.രാജഗോപാലൻ എംഎൽഎയുടെ ശ്രമകരമായ ഇടപെടൽ വഴിയാണ് സിബിഎൽ ലഭിക്കാൻ കാരണമായത്. ഏറെ കൊട്ടിഘോഷിച്ചു നടത്തിയ ജലമേളയ്ക്ക് അച്ചാംതുരുത്തിയിലാണ് വേദിയായത്. എന്നാൽ ഹീറ്റ്സ് മത്സരങ്ങൾ നടക്കുന്ന വേളയിൽ ഉണ്ടായ സാങ്കേതിക പ്രശ്നത്തെ തുടർന്ന് മത്സരങ്ങൾ നിർത്തിവയ്ക്കേണ്ടിവന്നു.
നിർത്തിവച്ച മത്സരങ്ങൾ അടുത്ത ദിവസംതന്നെ നടത്തുമെന്ന് കലക്ടർ അടക്കമുള്ള വേദിയിൽ ടൂറിസം അധികൃതർ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ മത്സരം നിർത്തിവച്ച് മാസങ്ങൾ പിന്നിട്ടിടും ഇതു വരെ നടത്താൻ അധികൃതർ തയാറായിട്ടുമില്ല.
അതേസമയം ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് ചുരുളൻ വള്ളങ്ങൾ നിർമിച്ച് മത്സരത്തിനിറങ്ങിയ ബോട്ടു ക്ലബ്ബുകളെ സംബന്ധിച്ചിടത്തോളം കനത്ത നഷ്ടമാണ് ഇതുവഴിയുണ്ടായത്.
മത്സരം പൂർത്തീകരിക്കാത്തതിനാൽ ടീമുകൾക്ക് ലഭിക്കേണ്ടിയിരുന്ന ബോണസ് തുകപോലും ലഭിക്കാത്ത സ്ഥിതിയാണുളളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

