ചെട്ടികുളങ്ങര ∙ ദേവീ ക്ഷേത്രവുമായി ബന്ധപ്പെട്ട കരകളിൽ ആഹ്ലാദം, ക്ഷേത്രത്തിൽ നടക്കുന്ന ഉപനിഷത്ത്, ഗീതാ മഹാസത്രം, ഭദ്രകാളി അഷ്ടോത്തര ശതനാമ ദശലക്ഷാർച്ചന ചടങ്ങിലേക്കു ദ്രവ്യങ്ങൾ എത്തിക്കാൻ കരക്കാർ ആവേശത്തിലാണ്.
പൂജാദി കാര്യങ്ങൾ, അന്നദാനം എന്നിവയ്ക്കായുള്ള ദ്രവ്യങ്ങളാണ് ഇന്നലെ മുതൽ കരകളിൽ നിന്നു സത്രവേദിയിലേക്ക് എത്തിച്ചു തുടങ്ങിയത്. കരകളിൽ നിന്നു ഘോഷയാത്രയായാണു ദ്രവ്യങ്ങൾ എത്തിക്കുന്നത്.
കരയുടെ ക്രമത്തിൽ ഒരു ദിവസം 2 കരകളിൽ നിന്നും ദ്രവ്യം കൊണ്ടുവരും.
യജ്ഞശാലയിൽ പൂജയ്ക്കായി പുഷ്പങ്ങൾ, എള്ള്, എള്ളെണ്ണ, നെയ്യ് തുടങ്ങിയവ ഭക്തർക്ക് സമർപ്പിക്കാം. സത്രത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം നടന്ന വിജ്ഞാന സദസ്സ് മാവേലിക്കര ഡപ്യൂട്ടി തഹസിൽദാർ ജി.ബിനു ഉദ്ഘാടനം ചെയ്തു. ഘോഷയാത്ര കമ്മിറ്റി കൺവീനർ സി.
രാധാകൃഷ്ണപിള്ള തട്ടാരേത്ത് അധ്യക്ഷനായി. അർജുന വിഷാദത്തിലെ മറപ്പൊരുൾ’ എന്ന വിഷയത്തിൽ ഡോ.ജി.ആനന്ദ രാജ് പ്രഭാഷണം നടത്തി.
ഹൈന്ദവ കരയോഗം പ്രസിഡന്റുമാരായ ഗോകുൽ കൃഷ്ണൻ, ദിലീപ് എന്നിവർ പ്രസംഗിച്ചു.
യജ്ഞ നഗരിയിൽ ഇന്ന്
രാവിലെ 5നു ലക്ഷാർച്ചന, 9നു വിഷ്ണു സഹസ്ര നാമജപം, 10.15നും 11.30നും ഗീത പ്രഭാഷണം, 3നു ഭാഗവതപാരായണം, 4.30നു കലശാധിവാസം, 6.30നു വിജ്ഞാന സദസ്സ് ഉദ്ഘാടനം കുമ്മനം രാജശേഖരൻ, പ്രഭാഷണം: ഒ.എസ്.സതീഷ്, 8.30നു വിനോദ സദസ്സ് സി.എസ്.അനുരൂപ്, പാർവതി ദിലീപ് എന്നിവരുടെ വയലിൻ വാദ്യ വിസ്മയം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

