ചേവായൂർ∙ ചെലവൂർ സ്വദേശിയെ കൊല്ലാൻ നോക്കിയ കേസിലെ രണ്ടാം പ്രതി അറസ്റ്റിൽ. ചെലവൂർ സ്വദേശിയായ കരിക്കിരിയിൽ വീട്ടിൽ നിസാർ (39 വയസ്സ്) നെയാണ് ഇൻസ്പെക്ടർ മഹേഷിന്റെ നേതൃത്വത്തിലുള്ള ചേവായൂർ പൊലീസ് സംഘം പിടികൂടിയത്.
ഡിസംബർ ആറാം തീയതി ചെലവൂർ സ്വദേശിയ്ക്കെതിരെ ക്വട്ടേഷൻ ഏറ്റെടുത്ത കേസിലെ ഒന്നാം പ്രതിയായ ടിങ്കു എന്ന ഷിജുവും കൂട്ടാളികളും ചേർന്ന് യുവാവിനെ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ യുവാവിന്റെ കാലിന്റെയും താടിയുടെയും എല്ലുകൾക്ക് പൊട്ടലുണ്ടായി. യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തതറിഞ്ഞ് പ്രതികൾ മുങ്ങി.
തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ പ്രതിയെ ചേവായൂർ വച്ച് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഈ കേസിലെ ഒന്നാം പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ ഷിജു നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

