കോഴിക്കോട് ∙ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ സമൂഹമാധ്യമത്തിലെ ജനപ്രീതിയിൽ വളർച്ച രേഖപ്പെടുത്തി രമേശ് ചെന്നിത്തല. ഫെയ്സ്ബുക്കിൽ 1.1 ദശലക്ഷം ഫോളോവേഴ്സിൽ നിന്ന് 1.2 ദശലക്ഷം ഫോളോവേഴ്സിലേക്കാണ് ചെന്നിത്തലയുടെ ഗ്രാഫ് ഉയർന്നത്.
നേരത്തേ ഉമ്മൻ ചാണ്ടിക്കൊപ്പം 1.1 ദശലക്ഷം ഫോളോവേഴ്സ് എന്ന നിലയിൽ നിന്നാണ് ഈ മുന്നേറ്റം. ഒരു വർഷത്തിനിടെ ഒരു ലക്ഷത്തോളം പേരാണ് ചെന്നിത്തലയുടെ എഫ്ബി പേജിൽ ഫോളോവേഴ്സ് ആയി എത്തിയത്.
കേരളത്തിലെ കോൺഗ്രസിൽ ശശി തരൂരിന് തൊട്ടുപിന്നിലാണ് ചെന്നിത്തല.
തരൂരിന് 1.6 ദശലക്ഷം ഫോളോവേഴ്സാണുള്ളത്. കോൺഗ്രസിൽ യുവനിരയിൽ പ്രമുഖനും സോഷ്യൽ മീഡിയയിലെ താരവുമായ ഷാഫി പറമ്പിലാണ് 1.2 ദശലക്ഷം ഫോളോവേഴ്സിന്റെ പിന്തുണയുമായി ചെന്നിത്തലയുടെ നിരയിൽ.
എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ 9.34 ലക്ഷം ഫോളോവേഴ്സുമായി പിന്നാലെയുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് 4.9 ലക്ഷം ഫോളോവേഴ്സാണ് ഫെയ്സ്ബുക്കിൽ ഉള്ളത്.
മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിക്ക് 7.9 ലക്ഷം ഫോളോവേഴ്സുണ്ട്.
സംസ്ഥാന രാഷ്ട്രീയത്തിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ളത് ബിജെപി സംസ്ഥാന അധ്യക്ഷനും മുൻ ഐടി സഹമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിനാണ് – 1.8 ദശലക്ഷം. രണ്ടാമൻ മുഖ്യമന്ത്രി പിണറായി വിജയനാണ്.
മുഖ്യമന്ത്രിക്ക് എഫ്ബിയിൽ 1.7 ദശലക്ഷം ഫോളോവേഴ്സ് ആണ് ഉള്ളത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

