മാന്നാർ ∙ സംസ്ഥാന പാതയിലെ മാന്നാർ പന്നായിക്കടവിൽ സ്ഥാപിച്ച സ്പീഡ് ബ്രേക്കർ സമീപസ്ഥലത്ത് കുലുക്കമുണ്ടാക്കുന്നതായി പരിസരവാസികൾക്ക് പരാതി. മാന്നാർ പന്നായി കടവ് പാലത്തിന്റെ തെക്കുവശത്ത് കഴിഞ്ഞ ദിവസം പുതുതായി നിർമിച്ച സ്പീഡ് ബ്രേക്കർ സ്ട്രിപ് മോഡലിലെ സീബ്രാ ലൈനിൽ ഘനം കൂട്ടിയതും അതിനു മുകളിൽ അടുത്തടുത്തായി സ്റ്റഡ് സ്ഥാപിച്ചതാണ് സമീപത്തുള്ള വീടുകൾക്കും കടകൾക്കും മറ്റു കെട്ടിടങ്ങൾക്കും ഭീഷണിയായി മാറിയിരിക്കുകയാണെന്നു പരിസരവാസികൾ പറഞ്ഞു.
ഭാരം വഹിച്ചു കൊണ്ടു വലിയ വാഹനങ്ങൾ കടന്ന് പോകുമ്പോൾ വലിയ കുലുക്കമാണ് അനുഭവപ്പെടുന്നത്.
കഴിഞ്ഞ രാത്രി പൊതുവേ ശബ്ദം കുറവായ സമയത്താണ് ഇതിന്റെ തീവ്രത പരിസരവാസികൾ നേരിട്ടറിയുന്നതെന്ന് നാടുകാരനായ തറയിൽ പള്ളത്ത് ടി.കെ. ഷാജഹാൻ പറഞ്ഞു. രാത്രിയിൽ വീട്ടിൽ കിടന്നുറങ്ങുവാൻ പോലും കഴിയാത്ത സാഹചര്യമാണ്, കട്ടിലുകൾ വരെ കുലുങ്ങുകയാണ്.
ആയതിനാൽ ഈ സ്പീഡ് ബ്രേക്കർ എത്രയും പെട്ടെന്ന് നീക്കം ചെയ്യണമെന്ന് നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

