ചേർത്തല ∙ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്കയിൽ 10 മുതൽ 27 വരെ നടക്കുന്ന മകരം തിരുനാളിന് ശക്തമായ സുരക്ഷ ഒരുക്കും. എഡിഎം ആശാ സി.ഏബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊലീസ്, എക്സൈസ്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
തിരുനാൾ ദിവസങ്ങളിൽ മഫ്തിയിൽ ബീച്ച് ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിൽ പൊലീസിനെ നിയോഗിക്കും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കാനും നിർദേശമുണ്ട്.
തിരക്ക് നിയന്ത്രിക്കുന്നതിന് ചേർത്തലയിൽ നിന്നും വരുന്ന വാഹനങ്ങൾ പിഎച്ച്സിയുടെ മുന്നിലുള്ള മൈതാനത്തും ആലപ്പുഴയിൽ നിന്നും വരുന്ന വാഹനങ്ങൾ സെന്റ് ജോർജ് പള്ളി മൈതാനത്തും പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കും.
തീർഥാടകരുടെ ആരോഗ്യ സുരക്ഷയുടെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രതിദിനം അണുനശീകരണവും ഫോഗിങ്ങും നടത്തും.
തിരുനാളിന്റെ ഭാഗമായി 9, 17, 18, 19, 20, 27 ദിവസങ്ങളിൽ റവന്യൂ, പൊലീസ്, എക്സൈസ്, ഹെൽത്ത്, കെഎസ്ആർടിസി, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, ഫയർ ഫോഴ്സ്, ലൈഫ് ഗാർഡ് എന്നിവയെ ഉൾപ്പെടുത്തി ഏകോപന സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണമെന്നും നിർദേശമുണ്ട്.
പള്ളി പാരിഷ് ഹാളിൽ ചേർന്ന യോഗത്തിൽ ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അഭിനയ, ചേർത്തല തഹസിൽദാർ എസ്.ഷീബ, റെക്ടർ ഫാ.ഡോ. യേശുദാസ് കാട്ടുങ്കൽ തയ്യിൽ, അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ ഓഫിസർ ടോൾസൺ പി.ജോസഫ്, ചേർത്തല എക്സൈസ് ഓഫിസർ സി.എസ്.
സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

