മാള ∙ വലിയപറമ്പിൽ പട്ടികജാതി വികസന കോർപറേഷൻ ലക്ഷങ്ങൾ മുടക്കി നിർമിച്ച കെട്ടിടം കാടുകയറി നശിക്കുന്നു. തീപ്പെട്ടിക്കമ്പനിക്കു വേണ്ടിയാണ് കെട്ടിടം നിർമിച്ചതെങ്കിലും പിന്നീട് കൈത്തറി നെയ്ത്തുശാലയായും സപ്ലൈകോയുടെ വെയർഹൗസായും ഉപയോഗിച്ചു.
ഏതാനും വർഷങ്ങൾക്കു മുൻപ് കെട്ടിടം നവീകരിച്ചെങ്കിലും ഇപ്പോൾ അനാഥമായ നിലയിലാണ്.
വലിയപറമ്പ് -കുഴൂർ റോഡിൽ വലിയപറമ്പ് ജംക്ഷനു സമീപമാണ് കെട്ടിടം കാടുപിടിച്ചു കിടക്കുന്നത്. 1976 ലാണ് കമ്യൂണിറ്റി ഡവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി തീപ്പെട്ടിക്കമ്പനിക്കായി കെട്ടിടം നിർമിക്കുന്നത്. തീപ്പെട്ടി നിർമാണം അധികം വൈകാതെ തന്നെ നിലച്ചു തുടർന്ന് നെയ്ത്തു കേന്ദ്രമായും ഗവ.ഐടിഐയായും കെട്ടിടം ഉപയോഗിച്ചു. ഐടിഐക്ക് വേറെ സ്ഥലവും കെട്ടിടവും നിർമിച്ചതോടെ ഈ കെട്ടിടം അനാഥമായി.
1998ൽ കുട
നിർമാണ പരിശീലന കേന്ദ്രമായി കെട്ടിടം ഉപയോഗിക്കാൻ തുടങ്ങിയെങ്കിലും ഇടയ്ക്കു വച്ച് പ്രവർത്തനം നിലച്ചു. അതിന് ശേഷം സപ്ലൈകോയുടെ വെയർഹൗസായി കെട്ടിടത്തെ മാറ്റി.
ത്രിവേണി ഉൽപന്നങ്ങളടക്കം ഇവിടെ സംഭരിച്ചു വയ്ക്കാനായി കെട്ടിടം ഉപയോഗിച്ചു. എന്നാൽ പിന്നീട് അതും വേണ്ടെന്നു വച്ചു.
ശുചിമുറികളടക്കം മികച്ച അടിസ്ഥാന സൗകര്യങ്ങളുണ്ട് ഇവിടെ. പട്ടികജാതി വിഭാഗക്കാർക്കുള്ള വികസന പദ്ധതികൾക്കായി കെട്ടിടം ഉപയോഗിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

