പരവൂർ ∙ പുത്തൻകുളത്ത് യുവതിയെ ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിഴിഞ്ഞം സ്വദേശിയായ യുവാവ് അറസ്റ്റിൽ. വിഴിഞ്ഞം ചൊവ്വര കോട്ടുകലിൽ രാഹുൽ ഭവനിൽ ആർ.വി.രാഹുലാണ് (30) അറസ്റ്റിലായത്.
കഴിഞ്ഞ മാസം 5ന് ആണ് യുവതി ആത്മഹത്യ ചെയ്തത്. പരവൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ കുടുംബ പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് കണ്ടെത്തിയിരുന്നു.
യുവതിയുടെ ഫോൺ കോളുകളും മെസേജുകളും പരിശോധിച്ചപ്പോഴാണ് ആത്മഹത്യ നടന്ന ദിവസം പ്രതി യുവതിയുമായി ഒരു മണിക്കൂറോളം വിഡിയോ കോൾ ചെയ്തതായി പൊലീസ് കണ്ടെത്തിയത്.
ഇതിൽ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
പ്രതിയുടെ മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച് ഇയാൾ വിഴിഞ്ഞം അടിമല തുറയിൽ ഉളളതായി കണ്ടെത്തി. പ്രതി കഞ്ചാവ് വിൽപനയും ലഹരി ഉപയോഗിക്കുന്നയാളുമാണെന്ന് പൊലീസ് പറഞ്ഞു.
വിഴിഞ്ഞം പൊലീസിന്റെയും ഡാൻസാഫ് ടീമിന്റേയും സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുത്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

