ചാവക്കാട്∙ ദേശീയപാത 66ൽ ചേറ്റുവ റോഡിൽ തെക്കേ ബൈപാസ് ജംക്ഷൻ മുതൽ മുട്ടിപ്പാലം വരെയുള്ള ഭാഗത്തെ കാന നിർമാണം വീണ്ടും ഇഴഞ്ഞുനീങ്ങുന്നതായി ആക്ഷേപം. മൂന്നോ നാലോ തൊഴിലാളികൾ മാത്രമാണ് പണി ചെയ്യുന്നത്. മാസത്തിലേറെയായി നിർത്തി വച്ചിരുന്ന കാന നിർമാണം അടുത്തിടെയാണ് വീണ്ടും പുനരാരംഭിച്ചത്.
പകുതിയിലേറെ ഭാഗത്ത് കാന കോൺക്രീറ്റ് ചെയ്യുന്ന പണി പൂർത്തിയായി.
കാനയുടെ പണി നടക്കുന്നതിനാൽ ഗതാഗതം ഒരു വശത്തേക്ക് മാത്രമാണുള്ളത്. ചേറ്റുവ ഭാഗത്തു നിന്നെത്തുന്ന വാഹനങ്ങൾ മൂന്നാംകല്ലിൽ നിന്ന് തിരിഞ്ഞ് കടപ്പുറം ബ്ലാങ്ങാട് വഴിയാണ് ദേശീയപാതയിലെ മണത്തല മുല്ലത്തറയിലേക്ക് എത്തുന്നത്.
ഇവിടെയും ഗതാഗത കുരുക്ക് രൂക്ഷമായി. ശബരിമല തീർഥാടകർ ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ പോകുന്ന റോഡാണിത്.
നിലവിൽ ചാവക്കാട് നിന്ന് ചേറ്റുവ ഭാഗത്തേക്ക് മാത്രമാണ് ഇൗ റോഡിലെ ഗതാഗതം.
കാനയ്ക്കു വേണ്ടി കുഴിയെടുത്തിരിക്കുന്നതിനോടു ചേർന്ന് വാഹനങ്ങൾ പോകുന്നത് അപകട ഭീഷണിയാകുന്നുണ്ട്. വാഹനങ്ങൾ കുഴിയിലേക്ക് വീഴാതിരിക്കാൻ മതിയായ ബാരിക്കേഡുകളോ മറ്റ് തടസ്സങ്ങളോ സ്ഥാപിച്ചിട്ടില്ല. ചേറ്റുവ റോഡിൽ വർഷങ്ങളായുള്ള വെള്ളക്കെട്ടിന് പരിഹാരം കാണാനാണ് സംസ്ഥാന സർക്കാരിന്റെ നോൺ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി കാന നിർമിക്കാൻ 85 ലക്ഷം രൂപ അനുവദിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

