എരുമേലി ∙ തിരുച്ചിറപ്പള്ളിയിൽനിന്നുള്ള 80 അംഗ ശബരിമല തീർഥാടക സംഘം തലമുറകൾ കൈമാറി വന്ന സ്നേഹസംഗമത്തിനായി ഇത്തവണയും കരിപ്പാപറമ്പിൽ വീട്ടിലെത്തി. 81 വർഷം മുൻപ് ഈ തറവാട്ടിലെ കെ.ടി.
ജോസഫ് (അപ്പിക്കുഞ്ഞ്) തിരുച്ചിറപ്പള്ളിയിൽ കോളജിൽ പഠിക്കുന്ന കാലത്താണ് തുടക്കം.
അന്ന് തിരുച്ചിറപ്പള്ളിയിലെ സുഹൃത്തുക്കൾ ശബരിമല യാത്രാമധ്യേ ജോസഫിന്റെ വീട്ടിലെത്തി ഒരുദിവസം താമസിച്ച് എരുമേലി പേട്ടതുള്ളലും ക്ഷേത്രദർശനവും നടത്തിയാണ് യാത്ര തുടർന്നത്. അന്നത്ത സംഘത്തിലുള്ളവരും കെ.ടി.ജോസഫും ഇപ്പോൾ ജീവിച്ചിരിപ്പില്ല. അതേസമയം രണ്ട് കൂട്ടരുടെയും പിൻതലമുറകൾ ആ സന്ദർശനം ആചാരമായി ഇപ്പോഴും തുടരുന്നു.
ജോസഫിന്റെ മകൻ തോമസ് മരിച്ചതിനു ശേഷം ഭാര്യ എൽസിയും മക്കൾ ജോയും ഫിലിപ്പുമാണ് ഇപ്പോൾ ആതിഥേയർ.
ജോസഫിന്റെ ഇളയ മകളായ റോസമ്മയും ഭർത്താവ് ഡോ. പി.എം.ചാക്കോ പാലാക്കുന്നേലും മകൻ ഡോ.പി.സി.മാത്യുവും ഇത്തവണ അയ്യപ്പഭക്തരെ സ്വീകരിക്കുന്നതിനു നേതൃത്വം നൽകി. അയ്യപ്പ ഭക്തസംഘം ഒരുക്കിയ അന്നദാനത്തിലും ഭജനയിലും കരിപ്പാപറമ്പിൽ വീട്ടുകാർ സന്തോഷത്തോടെ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

