പരവൂർ∙ തെക്കുംഭാഗം കോങ്ങാൽ കടപ്പുറത്ത് നിന്ന് കടലാമയുടെ മൃതദേഹ അവശിഷ്ടങ്ങൾ ലഭിച്ചു. സംരക്ഷിതയിനമായ ഒലിവ് റിഡ്ലി ഇനത്തിൽപ്പെട്ട
കടലാമയാണെന്ന് സംശയിക്കുന്നു. മാസങ്ങളുടെ പഴക്കമുണ്ട് അവശിഷ്ടങ്ങൾക്ക്.
കോങ്ങാൽ കടപ്പുറത്ത് പ്രദേശവാസികളും സഞ്ചാരികളും അധികം പോകാത്ത സ്ഥലത്താണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
മാസ ഭാഗങ്ങൾ പൂർണമായും നഷ്ടപ്പെട്ട് അസ്ഥികൂട അവസ്ഥയിലാണ് കണ്ടെത്തിയത്.
കടലാമയുടെ പുറംതോടിന്റെ ഒരു വശം പൂർണമായും നഷ്ടപ്പെട്ട നിലയിലാണ്.
ഇതിനാൽ കടലിൽ ബോട്ടുകളുടെ പ്രൊപ്പല്ലർ അടിച്ച് ചത്തതിനു ശേഷം തീരത്തടിഞ്ഞതായിരിക്കാം എന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ മേയിൽ കൊച്ചി പുറംകടലിൽ ലൈബീരിയൽ ചരക്ക് കപ്പൽ എംഎസ്സി എൽസ 3 മുങ്ങിയ സംഭവത്തിന് ശേഷം കോങ്ങാൽ തീരത്ത് രണ്ടാമത്തെ തവണയാണ് കടലാമകളുടെ ശരീരഭാഗങ്ങൾ കാണുന്നതെന്നാണു പ്രദേശവാസികൾ പറയുന്നത്.
കടലാമകളുടെ എണ്ണം കുറഞ്ഞു
ഡിസംബർ മുതൽ മാർച്ച് വരെയുള്ള സമയങ്ങളിലെ വെളുത്തവാവ് ദിവസങ്ങളിലാണ് കേരളത്തിലെ തീരപ്രദേശങ്ങളിൽ കടലാമകൾ മുട്ടയിടാനായി എത്താറുള്ളത്.
പരവൂർ കോങ്ങാൽ തീരത്ത് വർഷങ്ങളായി കടലാമകൾ മുട്ടയിടനായി എത്താറുണ്ട്. ആളനക്കം കുറവുള്ള മേഖലകളിലാണ് ഇവ പ്രധാനമായും എത്താറുള്ളത്.
എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തീരത്തേക്ക് മുട്ടയിടാൻ എത്തുന്ന കടലാമകളുടെ എണ്ണം കുറഞ്ഞിരിക്കുകയാണ്.
കടലിലെ അത്യുഷ്ണവും പ്ലാസ്റ്റിക്, വല മാലിന്യങ്ങളുടെ സാന്നിധ്യവും കാരണം കടലാമകളുടെ എണ്ണം ഗണ്യമായി കുറഞ്ഞ അവസ്ഥയിലാണ്.
ഒലീവ് റിഡ്ലി കടലാമകൾ
കേരള തീരത്തേക്ക് പ്രജനനത്തിനായി ആയിരത്തിലേറെ കിലോമീറ്ററുകൾ നീന്തി എത്തുന്നത് കടുത്ത വംശനാശ ഭീഷണി നേരിടുന്ന ഒലീവ് റീഡ്ലി ഇനത്തിലെ കടലാമകളാണ്. ഒരു ആമ പരമാവധി 150 മുട്ടകൾ വരെയിടും.
45 ദിവസമാണ് മുട്ട വിരിയാനെടുക്കുന്ന സമയം.
100 വയസ്സാണ് ഇവയുടെ ആയുസ്സ്. മുട്ടവിരിഞ്ഞ തീരത്തേക്ക് ഇവ പ്രജനനത്തിനായി തിരികെ എത്തുമെന്നാണ് ഗവേഷകർ പറയുന്നത്.
കടലാമ സംരക്ഷണത്തിന് ഇന്ത്യൻ കോസ്റ്റ് ഗാർഡ് 1980 മുതൽ ഓപ്പറേഷൻ ഒലീവിയ നടത്തി വരുന്നുണ്ട്.
ഇന്ത്യൻ വന്യജീവി സംരക്ഷണ നിയമത്തിന്റെ ഒന്നാം ഷെഡ്യൂളിൽ പെടുത്തി സംരക്ഷിക്കുന്ന ജീവി വിഭാഗമാണ് ഒലീവ് റിഡ്ലി കടലാമകൾ. ഇവയെ പിടികൂടുന്നതും കൊല്ലുന്നതും ശിക്ഷാർഹമാണ്.
കേരള തീരത്ത് വനം വകുപ്പിനാണ് ഇവയുടെ സംരക്ഷണ ചുമതല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

