
നാല് വര്‍ഷമായി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് വളരെ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന മാസ് റിലീഫ് സെല്‍ കണ്ണമംഗലത്തിന്റെ പ്രവര്‍ത്തന വീഥിയില്‍ മറ്റൊരു നാഴികക്കല്ല് കൂടി. നിര്‍ധനയായ സഹോദരിക്ക് വാളക്കുടയില്‍ നിര്‍മിച്ചു നല്കിയ വീടിന്റെ(മാസ് ഭവന്-2)താക്കോല്‍ ദാനം യു.ഡി.എഫ് കണ്‍വീനറും ജനശ്രീ മിഷന് സംസ്ഥാന ചെയര്‍മാനുമായ എം.എം. ഹസ്സന് നിര്‍വഹിച്ചു.
കേവലം മൂന്ന് മാസം കൊണ്ടാണ് പത്ത് ലക്ഷത്തിലധികം രൂപ മുടക്കില്‍ ഈ വീട് പണി പൂര്‍ത്തീകരിച്ചത്. വളരെ കുറഞ്ഞ കാലയളവിനുള്ളില്‍ ഒട്ടനവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയ മാസിനെ എം എം ഹസന് അഭിനന്ദിച്ചു. വര്‍ത്തമാന കാലത്ത സമാധാനം തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുമ്പോള്‍ എല്ലാ വിഭാഗം ആളുകള്‍ക്കും മത ജാതി രാഷ്ട്രീയത്തിനതീതമായി സഹായം എത്തിക്കുന്ന മാസിന്റെ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും എം. എം. ഹസ്സന് പറഞ്ഞു.തുടര്‍ന്ന് അദ്ദേഹം വീടിന്റെ ചാവി കുടുംബത്തിന് കൈമാറി.
ചടങ്ങില്‍ മാസ് റിലീഫ് സെല്‍ ചെയര്മാന് വി. പി. കുഞ്ഞി മുഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.
ചേറൂര് മഞ്ഞേങ്ങരയില്‍ മുന്‍ പ്രവാസിയായ സഹോദരന്റെ കുടുംബത്തിന് മാസ് നിര്‍മിച്ചു നല്കുന്ന മൂന്നാമത്തെ വീടിന്റെ ത്രീഡി ഫോട്ടോ പ്രകാശനം പ്രമുഖ ജീവകാരുണ്യ പ്രവര്ത്തകന് ചേറൂരിലെ കെ.കെ. അബ്ദുപ്പ എം. എം.ഹസ്സന് നല്കി നിര്‍വഹിച്ചു.നൂറ് സഹോദരിമാര്‍ക്കുള്ള വസ്ത്രങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു.പാവപ്പെട്ട ഒരു പെണ്‍കുട്ടിക്കുള്ള വിവാഹ ധന സഹായവും കാല് മുട്ട് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള തുകയും വയനാട്ടിലെ ഒരു കുടുംബത്തിനുള്ള ധനസഹായവും ചടങ്ങില്‍ വെച്ച് മാസ് വെല്‍ഫെയര്‍ വിഭാഗം ചെയര്മാന് മൊയ്തീന് ഹാജി കല്ലാക്കന് എം. എം. ഹസ്സനില്‍ ഏറ്റുവാങ്ങി.എം. എം. ഹസ്സനുള്ള ഉപഹാരം വി. പി. കുഞ്ഞി മുഹമ്മദ് ഹാജിയും മാനു ആശാരി, എഞ്ചിനീയര്‍മാരായ അര്‍ഷദ് അരീക്കന്‍, അനസ് പുള്ളാട്ട് എന്നിവര്‍ക്കുള്ള ഉപഹാരം എം. എം. ഹസ്സനും കൈമാറി.മാസ് സന്ദേശം പ്രമുഖ പണ്ഡിതന് എന്‍. അബ്ദുള്ള കുട്ടി മുസ്ലിയാര് നല്കി.പ്രോഗ്രാം ചെയര്മാന് കെ പി സി സി സെക്രട്ടറി കെ. പി. അബ്ദുല്‍ മജീദ്,മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിക്ക് വേണ്ടി പി. കെ. സിദ്ദീഖ്,മാസിന് വേണ്ടി കെ. കുഞ്ഞി മൊയ്തീന് എന്നിവര്‍ അദ്ദേഹത്തെ ഷാള്‍ അണിയിച്ചു. കെപിസിസി സെക്രട്ടറി കെ. പി. അബ്ദുല്‍ മജീദ്,ജനശ്രീ മിഷന് സംസ്ഥാന സെക്രട്ടറി വി. എസ്. ബാലചന്ദ്രന്,കെപിസിസി മെമ്പര്‍ പി.എ. ചെറീദ്, ഡിസിസി ജനറല്‍ സെക്രട്ടറി കെ.എ. അറഫാത്ത്,ഒഐസിസി ജിദ്ദ റീജനല്‍ കമ്മിറ്റി പ്രസിഡന്റ് കെ. ടി. എ. മുനീര്‍,കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു. എം. ഹംസ,പ്രമുഖ സാമൂഹിക പ്രവര്ത്തകന് സബാഹ് കുണ്ട് പുഴക്കല്‍,വൈസ് പ്രസിഡന്റ് ഹസീന തയ്യില്‍,ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി. പി. കുഞ്ഞിപ്പ,മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി. കെ. സിദ്ദീഖ്,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പൂക്കുത്ത് മുജീബ്,ഡിസിസി മെമ്പര്‍ അരീക്കാട്ട് കുഞ്ഞിപ്പ,ഡിസി മെമ്പര്‍ എ. കെ. എ.നസീര്‍,മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുലൈഖ മജീദ്,മാസ് ഭാരവാഹികളായ നാസര്‍.വി.പി,മജീദ്.സി. കെ,ഷാഫി എം. ടി,സക്കീറലി കണ്ണേത്ത്, പഞ്ചായത്ത് മെമ്പര്‍മാരായ തയ്യില്‍ റൈഹാനത്ത്, സുബ്രന് കാളങ്ങാടന്‍, അനൂപ്. സി, ഒഐസിസി നേതാക്കളായ മജീദ് നഹ, കാവുങ്ങല്‍ അബ്ദുറഹിമാന്, കുഞ്ഞി മുഹമ്മദ് കൊടശേരി, പി. പി.സഫീര്‍ ബാബു, ബാവ. പി. പി,അലവിക്കുട്ടി.സി. കെ,ആലുങ്ങല്‍ അഹമ്മദ് കുട്ടി,വിജയന് കാളങ്ങാടന്‍, പുള്ളാട്ട് സലീം മാസ്റ്റര്‍,മനോജ് പുനത്തില്‍, ഗിരീഷ് ചേറൂര്,ഹമീദ് വാളക്കുട, മുജീബ് അമ്പാളി, നൗഷാദ് വാളക്കുട, മുഹമ്മദലി അമ്പാളി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.മാസ് റിലീഫ് സെല്‍ ജനറല്‍ കണ്‍വീനര്‍ മജീദ് ചേറൂര് സ്വാഗതവും വൈസ് ചെയര്മാന് അഫ്സല് പുളിയാളി നന്ദിയും പറഞ്ഞു.
Story Highlights: UDF convener MM Hasan handed over key Second Mass Bhavan
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]