ഇരിങ്ങാലക്കുട∙ ഠാണാ ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി സംസ്ഥാന പാതയിൽ പൂതംകുളം മുതൽ ചന്തക്കുന്ന് വരെ നാലുവരി പാതയാക്കി നവീകരിക്കുന്ന പദ്ധതിക്ക് സാമ്പത്തിക സഹായം നൽകുന്നതിൽ നിന്ന് ജർമൻ ബാങ്ക് പിൻമാറി. ഇതോടെ സംസ്ഥാന സർക്കാരിന്റെ ഫണ്ട് ചെലവഴിച്ചാണ് തുടർന്നുള്ള പണികൾ നടക്കുന്നത്.
17 മീറ്റർ വീതിയിൽ നാലുവരിയായി നവീകരിക്കുന്ന റോഡിന്റെ നിർമാണ പ്രവൃത്തികൾ നടത്തുന്നത് കെഎസ്ടിപി കരാർ കമ്പനിയാണ്. കെഎസ്ടിപി പുതിയ പദ്ധതി സർക്കാരിനും ബാങ്കിനും സമർപ്പിച്ചിരുന്നു.
സർക്കാർ പുനർഅംഗീകാരം നൽകിയെങ്കിലും അംഗീകരിച്ച ഡിപിആറിൽ (വിശദ പദ്ധതി നിർദേശം) വ്യത്യാസം വന്നതു മൂലം സാമ്പത്തിക സഹായം നൽകാൻ കഴിയില്ലെന്ന് അറിയിച്ചാണ് ജർമൻ ബാങ്ക് പിൻമാറിയത്.
കൊടുങ്ങല്ലൂർ–ഷൊർണൂർ സംസ്ഥാനപാത റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി രണ്ടു വരിയിൽ നവീകരിക്കുന്ന നിർമാണത്തോടു ചേർന്നാണ് പൂതംകുളം മുതൽ ചന്തക്കുന്ന് വരെയുള്ള നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. പൂതംകുളം ഠാണാ ജംക്ഷൻ വരെ ഇരുവശത്തു കാന നിർമാണം പൂർത്തീകരിച്ച റോഡിന്റെ ഒരു വശം കോൺക്രീറ്റിങ് പൂർത്തീകരിച്ചു. കാലങ്ങളായി ഠാണ ജംക്ഷനിൽ നിന്നിരുന്ന സിഗ്നൽ ലൈറ്റ് കഴിഞ്ഞ ദിവസം പൊളിച്ചു നീക്കി. ചന്തക്കുന്ന് വരെയുള്ള ഭാഗത്ത് കാന നിർമാണം പുരോഗമിക്കുകയാണ്. സെന്റ് ജോസഫ്സ് കോളജ് മുതൽ നടവരമ്പ് വരെയുള്ള നിർമാണ പ്രവൃത്തികളും പുരോഗമിക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

