ചെന്നൈ: തമിഴ് സിനിമാതാരങ്ങള്‍ക്ക് വിലക്കുമായി തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്. ധനുഷ്, വിശാല്‍, സിലമ്പരശന്, അഥര്‍വ എന്നിവര്‍ക്കാണ് വിലക്ക്. ഇവരുമായി സഹകരിക്കില്ലെന്നാണ് സംഘടയുടെ തീരുമാനം. വ്യാഴാഴ്ച ഉച്ചയ്ക്ക് ചേര്‍ന്ന നിര്‍മാതാക്കളുടെ സംഘടയുടെ യോഗത്തിലാണ് തീരുമാനമെടുത്തത്. വിവിധ നിര്‍മാതാക്കള്‍ക്ക് നല്കിയ പരാതിയിലാണ് നടപടി.
സിനിമാ നിര്‍മാതാക്കള്‍ക്ക് നഷ്ടമുണ്ടാക്കി എന്ന തരത്തില്‍ ധനുഷിനെതിരേ നേരത്തേ പരാതി ഉന്നയിച്ചിരുന്നു. സിലമ്പശനെതിരേയും അഥര്‍വയ്ക്കെതിരേയും സമാനമായ പരാതിയാണ്. വിശാല്‍ നേരത്തേ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ഭാരവാഹിയായിരുന്നു. സംഘടനയുടെ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് വിശാലിനെതിരേ നടപടി.
എത്രകാലത്തേക്കാണ് വിലക്ക് എന്ന് വ്യക്തമല്ല. സംഘടനയുമായി നടന്മാര് സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]