ശ്രീകണ്ഠപുരം ∙ ടൗണിൽ കുഴിച്ച കുഴികളൊന്നും ഇനിയും നികത്താനായില്ലേ എന്നാണു നാട്ടുകാരുടെ ചോദ്യം. 5 കോടി രൂപ ചെലവിട്ട് മനോഹരമാക്കിയ നഗരത്തിൽ കേബിളിടാനായി പൊളിച്ചിട്ട് ഒരു വർഷത്തിലേറെയായി.
ഒരാഴ്ച മുൻപു സെൻട്രൽ ജംക്ഷനിലെ വ്യാപാര സ്ഥാപനത്തിന്റെ ഗ്ലാസ് കല്ല് തെറിച്ചു തകർന്നിരുന്നു. സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി നടപ്പാത നിർമിച്ചു കൈവരിയിൽ ചെടിച്ചട്ടികൾ തൂക്കി റോഡരികിൽ ഇന്റർലോക്ക് സ്ഥാപിച്ചു മനോഹരമാക്കിയതാണ്. ഇന്റർലോക്ക് സ്ഥാപിച്ച് ഒരു വർഷത്തിനുള്ളിൽ ഇവ ഇളക്കി മാറ്റി കുഴിക്കാൻ തുടങ്ങി.
സാധാരണനിലയിൽ പ്രധാന ടൗണിൽ കേബിളിടാൻ കുഴിച്ചാൽ പണി കഴിഞ്ഞയുടൻ പഴയതു പോലെയാക്കാറുണ്ട്. എന്നാൽ ശ്രീകണ്ഠപുരത്ത് ഒന്നും ചെയ്തിട്ടില്ല.
ചില സ്ഥലത്തു കുഴി നികത്തിയിട്ടുണ്ട്. മറ്റു പലയിടത്തും അതും ചെയ്തില്ല.
പണി ഏറ്റെടുത്ത കരാറുകാരുടെ ഭാഗത്തുനിന്നു ഗുരുതരമായ അനാസ്ഥ ഉണ്ടായിട്ടും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ അനങ്ങുന്നില്ല. നഗരസഭയും ഇതിൽ ഇടപെടുന്നില്ലെന്നാണു നാട്ടുകാരുടെ പരാതി.
ഓരോ ദിവസവും പലതരത്തിലുള്ള അപകടങ്ങൾ ഇവിടെ ഉണ്ടാകുന്നുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

