ചൂരൽമല ∙ ഉരുൾപൊട്ടലിൽ ഭാഗികമായി തകർന്ന അട്ടമല–ചൂരൽമല റോഡിന്റെ നവീകരണം പുരോഗമിക്കുന്നു. 9 കോടി രൂപ ചെലവിലാണ് പ്രവൃത്തി.
ബിഎം ആൻഡ് ബിസി നിലവാരത്തിൽ ഒരുക്കുന്ന റോഡിന്റെ പ്രവൃത്തി ഫെബ്രുവരി അവസാനത്തോടെ പൂർത്തിയായേക്കും. ചൂരൽമലയിൽ നിന്നു അട്ടമലയിലേക്കുള്ള റോഡ് 2.5 കിലോമീറ്ററാണ്. വീതി 3.80 മീറ്ററാക്കി വർധിപ്പിച്ച് വശങ്ങളിൽ കോൺക്രീറ്റ് ചുവരുകളൊരുക്കി കല്ലിട്ട് കെട്ടിയാണ് റോഡ് ഒരുക്കുന്നത്.
2 പാളികളായാണ് റോഡ് നിർമാണം.
റോഡിന് കരുത്ത് നൽകുന്ന തറക്കല്ല് പാളിയുടെ (ബിറ്റുമിനസ് മക്കാഡം) പ്രവൃത്തിയുടെ ഭൂരിഭാഗവും പൂർത്തിയാക്കി. റോഡിന് മുകളിലെ മിനുസമാർന്ന ഉറപ്പുള്ള ഫിനിഷിങ് പാളി (ബിറ്റുമിനസ് കോൺക്രീറ്റ്) നിർമിക്കുന്ന പ്രവൃത്തിയാണ് ഇനി പൂർത്തിയാക്കാനുള്ളത്.
ഇതോടൊപ്പം മുണ്ടക്കൈ–പുഞ്ചിരിമട്ടം, പുഞ്ചിരിമട്ടം–വനറാണി, ഗവ.എൽപി സ്കൂൾ–എട്ടാം നമ്പർ, വെള്ളാർമല സ്കൂൾ–പടവെട്ടിക്കുന്ന്, വില്ലേജ് ഓഫിസ്– ഡാംസൈറ്റ്, ഗോപിമൂല–വില്ലേജ് ഓഫിസ് എന്നീ റോഡുകളുടെ പ്രവൃത്തിയും ഉടൻ ആരംഭിക്കും. ഇതിനായി സംസ്ഥാന സർക്കാർ 15 കോടി രൂപ അനുവദിച്ച് ഉത്തരവിറക്കി.
മേയ് മാസത്തോടെ നിർമാണം പൂർത്തിയാക്കാനാണ് ലക്ഷ്യം.
ഇതിൽ വെള്ളാർമല സ്കൂൾ–പടവെട്ടിക്കുന്ന് റോഡിന്റെ പ്രവൃത്തിയായിരിക്കും ആദ്യം ആരംഭിക്കുക. ചൂരൽമല–അട്ടമല റോഡിന് സമാനമായി ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് ഇൗ റോഡുകളും നിർമിക്കുക. ആവശ്യമായ ഇടങ്ങളിൽ കോൺക്രീറ്റ് പാതകളും നിർമിക്കും. ചൂരൽമല പാലവും ടൗണും പുനർനിർമിക്കുന്നുണ്ട്.
പുഞ്ചിരിമട്ടം–വനറാണി, മുണ്ടക്കൈ ഗവ.എൽപി സ്കൂൾ–എട്ടാം നമ്പർ എന്നിവിടങ്ങളിലും പുതിയ പാലങ്ങൾ നിർമിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

