കരിന്തളം ∙ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ, സ്കൂട്ടറിൽനിന്നു റോഡിൽവീണ മധ്യവയസ്കനെ മനഃസാന്നിധ്യം കൈവിടാതെ രക്ഷിച്ച് കാർ യാത്രക്കാരൻ. ചോയ്യംകോടിനടുത്ത് മഞ്ഞാളാംകോട് ഇന്നലെ രാവിലെ എട്ടരയോടെയാണു സംഭവം.
കരിന്തളം കൊല്ലംപാറ സ്വദേശിയും ചീമേനിയിലെ റോയൽ ഹോംസ് ഉടമയുമായ മുകേഷ് ഭാസ്കരൻ വീട്ടിൽനിന്നു കടയിലേക്കു പോകുന്നതിനിടെയാണ്, എതിരെ വന്ന സ്വകാര്യ ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ഒരാൾ റോഡിലേക്കു വീഴുന്നതു കണ്ടത്. മുന്നോട്ടു പോയാൽ റോഡിൽ വീണയാളുടെ ദേഹത്തു കാർ കയറും, ഇടതുഭാഗത്ത് റോഡരികിൽ വൈദ്യുതത്തൂണും.
മനസ്സാന്നിധ്യം കൈവിടാതെ സെക്കൻഡുകൾക്കുള്ളിൽ മുകേഷ് കാർ റോഡിനു പുറത്തേക്കു വെട്ടിച്ചു.
മതിലിലിടിച്ചാണു കാർ നിന്നത്. കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്.
കാർ വെട്ടിച്ചതു കൊണ്ടാണു റോഡിൽ വീണ ചായ്യോത്ത് പെൻഷൻമുക്ക് സ്വദേശിയും കാസർകോട് അരമന ജ്വല്ലറി ജീവനക്കാരനുമായ വി.വി.ശശികുമാർ തലനാരിഴയ്ക്ക് അപകടത്തിൽനിന്നു രക്ഷപ്പെട്ടത്. റോഡിൽ വീണപ്പോൾ കൈവിരലിനു പൊട്ടലുണ്ട് എന്നല്ലാതെ കാര്യമായ പരുക്കില്ല. സംഭവത്തിനുശേഷം ശശികുമാറിന്റെ ചായ്യോത്തെ വീട്ടിൽ മുകേഷെത്തി.
കാറിനു കേടുപാടുകൾ ഉണ്ടായെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായതിന്റെ സന്തോഷത്തിലാണ് ഈ യുവാവ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

