താമരശ്ശേരി∙ ക്രിസ്മസ് പുതുവത്സര അവധിക്കാല വാഹനത്തിരക്ക് കണക്കിലെടുത്ത് വയനാട് ചുരത്തിൽ നിർത്തി വച്ചിരിന്ന നവീകരണ പ്രവൃത്തി ഇന്ന് പുനരാരംഭിക്കും. രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് പ്രവൃത്തി നടക്കുക.
ഈ സമയങ്ങളിൽ വാഹനങ്ങൾ കർശന നിയന്ത്രണത്തോടെയായിരിക്കും പൊലീസ് കടത്തിവിടുക.
ഗതാഗത തടസ്സം ഒഴിവാക്കുന്നതിന് ദേശീയപാത അധികൃതരുടെ ആവശ്യപ്രകാരം വലിയ മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും നാടുകാണി ചുരം വഴിയോ കുറ്റ്യാടി ചുരം വഴിയോ കടന്നു പോകണമെന്ന് പൊലീസ് നിർദേശിച്ചു. ഗതാഗതക്കുരുക്ക് റോഡ് പണിയെയും യാത്രക്കാരെയും ഒരു പോലെ ബാധിക്കുന്ന സാഹചര്യത്തിലാണ് ഈ നിർദേശം നൽകിയത്.
റോഡ് തകർന്ന് കുണ്ടും കുഴിയുമായി കിടക്കുന്ന സ്ഥലങ്ങളിൽ പാച്ച് വർക്ക് നടത്തുകയും 6,7,8 വളവുകൾ വീതി കൂട്ടാനായി വനം വകുപ്പ് വിട്ടുനൽകിയ സ്ഥലത്ത് നിന്ന് മുറിച്ചിട്ട
മരങ്ങൾ നീക്കം ചെയ്യുന്ന പണിയുമാണ് ഇന്ന് തുടങ്ങുന്നത്. റോഡരികിൽ മുറിച്ചിട്ടിരുന്ന മരങ്ങൾ വലിയ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റി കൈതപ്പൊയിൽ എത്തിച്ച് സ്റ്റോക്ക് ചെയ്യുകയാണ് ചെയ്യുന്നത്.
ഡിസംബർ 5ന് 8 ാം വളവിൽ മുറിച്ചിട്ട
മരങ്ങൾ ലോറിയിൽ കയറ്റാൻ ഉയരത്തിലുള്ള തിണ്ടിൽ നിന്ന് റോഡരുകിലേക്ക് മാറ്റുന്നതിനിടയിൽ ക്രെയിൻ നിയന്ത്രണ വിട്ട് നടു റോഡിലക്ക് മറിഞ്ഞ സാഹചര്യത്തിൽ ഇനിയുള്ള മരങ്ങൾ നീക്കം ചെയ്യുന്ന സമയത്ത് വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഉണ്ടാവും. നിലവിൽ 8 ാം വളവിൽ മുറിച്ചിട്ട
മരങ്ങൾ ഏറക്കുറെ നേരത്തെ നീക്കിയതാണ്.
ഇതിന് തന്നെ മൂന്നു ദിവസം വേണ്ടി വന്നു. 6,7 വളവുകളിലെയും 8ാം വളവിൽ ബാക്കിയുള്ളതുമായ മരങ്ങൾ നീക്കം ചെയ്യുന്നതിനു തന്നെ ഒരാഴ്ച പിടിക്കാനാണ് സാധ്യത.
ഈ പ്രവൃത്തികൾ കഴിഞ്ഞ ശേഷമാണ് വളവുകൾ വീതി കൂട്ടിയുള്ള പുതിയ സുരക്ഷാ ഭിത്തി നിർമാണം ആരംഭിക്കുക. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചുരത്തിൽ അനുഭവപ്പെട്ടുകൊണ്ടിരുന്ന വൻ തിരക്കിന് ഇന്നലെ കുറച്ച് അയവ് വന്നിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

