നടുവണ്ണൂർ ∙ വർഷങ്ങൾ പഴക്കമുള്ള അവിടനല്ലൂർ ലക്ഷ്മി നാരായണ ക്ഷേത്രക്കുളം നവീകരിക്കുന്നു. വാർഷിക ബജറ്റിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ അനുവദിച്ച ഒരു കോടി രൂപ ചെലവിലാണ് കുളം കെട്ടി സംരക്ഷിക്കുന്നത്. കെ.എം.സച്ചിൻദേവ് എംഎൽഎയുടെ ശ്രമഫലമായിട്ടാണു ഫണ്ട് അനുവദിച്ചത്. മൂന്നു മാസത്തിനുള്ളിൽ പണി പൂർത്തീകരിക്കുമെന്ന് കരാറുകാർ പറഞ്ഞു.
വർഷങ്ങളായി ചെളി നിറഞ്ഞ് പായൽ കെട്ടിക്കിടക്കുന്ന കുളം ക്ഷേത്രത്തിനും നാട്ടുകാർക്കും ഉപകാരപ്പെടാതെ കിടക്കുകയായിരുന്നു.
കോപ്പാളി താഴെ, കടൂളി താഴെ, പൂനത്ത് താഴെ എന്നീ പാടശേഖരത്തിലും സമീപത്തെ ഒട്ടേറെ കിണറുകളിലും ജല ലഭ്യത ഉറപ്പു വരുത്തുന്ന പ്രദേശത്തെ വലിയ ജലസ്രോതസ്സാണ് ഇത്. ചെളി നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് നടക്കുന്നത്. മലബാർ ദേവസ്വം ബോർഡിനു കീഴിലെ ഈ ക്ഷേത്രത്തിൽ മേടത്തിൽ നടക്കുന്ന ഉത്സവത്തിനു ആറാട്ട് എഴുന്നള്ളത്തും ഭഗവാന്റെ ആറാട്ടും പ്രധാന ചടങ്ങാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

