ഇരിട്ടി ∙ ജയിലിൽ കഴിയുന്ന മാവോയിസ്റ്റ് സുന്ദരി(44)യെ ആറളത്ത് തെളിവെടുപ്പിന് എത്തിച്ചു. ആന്റി നക്സൽ സേന തലശ്ശേരി കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങിയാണ് തെളിവെടുപ്പിനെത്തിച്ചത്.
2016ൽ സുന്ദരിയുടെ നേതൃത്വത്തിൽ 5 അംഗ മാവോയിസ്റ്റ് സംഘം ആറളം പഞ്ചായത്തിലെ വിയറ്റ്നാമിൽ രജനിയുടെ വീട്ടിലെത്തി വീട്ടുകാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി അരിയും സാധനങ്ങളും വാങ്ങി പോവുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്ത കേസിലാണ് തെളിവെടുപ്പ്.
ആറളം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത ആദ്യ മാവോയിസ്റ്റ് കേസായിരുന്നു ഇത്. കർണാടക സർക്കാർ പ്രഖ്യാപിച്ച കീഴടങ്ങൽ പാക്കേജ് പ്രകാരം ബെംഗളൂരുവിൽ കീഴടങ്ങിയ മാവോവാദി സംഘത്തിൽ ഉൾപ്പെട്ടതായിരുന്നു സുന്ദരി.
വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സുന്ദരിക്ക് ആറളം, തിരുനെല്ലി, പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. ഇരിട്ടി ഡിവൈഎസ്പി ധനഞ്ജയ ബാബുവിന്റെ നേതൃത്വത്തിൽ കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് നടത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

