പ്രണയം എപ്പോൾ എങ്ങനെ സംഭവിക്കുമെന്ന് പറയാൻ കഴിയില്ല. രണ്ട് പേർ തമ്മിലുണ്ടാകുന്ന അഭേദ്യമായ ആകർഷണത്തിന് ചിലപ്പോൾ കാലങ്ങളുടെ കാത്തിരിപ്പ് വേണ്ടിവരും.
മറ്റ് ചിലപ്പോൾ അതൊരു നിമിഷത്തിൽ സംഭവിക്കുന്നു. ചില പ്രവർത്തികൾ ചിലപ്പോൾ ഒരു നോട്ടം, അങ്ങനെ പ്രയണം വരുന്ന വഴികൾ പറയുക പ്രയാസം.
അത്തരമൊരു പ്രണയവും വിവാഹവും അടുത്തിടെ പാകിസ്ഥാനിലെ മുൾട്ടാനിൽ സംഭവിച്ചു. അതും ഒരു ചായ സർവ് ചെയ്യുന്ന സ്റ്റൈയിൽ കണ്ട് തുടങ്ങിയ പ്രണയം ചായ ഒഴിക്കുന്ന ഈ രീതി മുൾട്ടാനിലെ ഒരു സെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പൽ ഫർസാനയാണ് കഥാ നായിക.
സ്കൂളിൽ ചായ കൊണ്ടുവരുന്ന ഫയാസുമായി ഫർസാന പ്രണയത്തിലായി. പിന്നാലെ, ഇരുവരും വിവാഹം കഴിച്ചു.
“ഫിയാസിനെ ഞാൻ പ്രണയിച്ചത് അദ്ദേഹത്തിന്റെ ജോലി രീതിയും ചായ വിളമ്പുന്ന രീതിയും കണ്ടാണ്. പിന്നെ ഞാൻ ധൈര്യം സംഭരിച്ച് അദ്ദേഹത്തോട് വിവാഹാഭ്യർത്ഥന നടത്തി, അദ്ദേഹം അത് സ്വീകരിച്ചു.” പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഫർസാന മാധ്യമങ്ങളോട് പറഞ്ഞു. View this post on Instagram A post shared by Javaid Iqbal (@muhammadjavaidiqbal89) ഫയാസിന്റെ ജോലിയോടുള്ള സമർപ്പണവും നൈതികതയും ഫർസാനയുടെ ശ്രദ്ധ പിടിച്ചുപറ്റി.
കുറച്ച് കാലത്തിനിടെ ആരാധന പ്രണയമായി വളർന്നു, ഒടുവിൽ ഫർസാന തന്നെയാണ് ഫയാസിനോട് വിവാഹാഭ്യർത്ഥന നടത്തിയത്. സ്കൂൾ പ്രിൻസിപ്പളിന്റെ പ്രണയാഭ്യർത്ഥന സ്വീകരിക്കാതിരിക്കാൻ പ്യൂണിന് കഴിഞ്ഞില്ല.
പിന്നാലെ ഇരുവരും വിവാഹം കഴിച്ചു. ആശംസകൾ നേർന്ന് നെറ്റിസെൻസ് കഴിഞ്ഞ ഓഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹം.
ഇരുവരുടെയും ചിത്രങ്ങളും വാർത്തകളും സമൂഹ മാധ്യമങ്ങളിൽ ലോകമെങ്ങും വൈറലാവുകയാണ്. പിന്നാലെ നിരവധി പേരാണ് ഇരുവരെയും അഭിനന്ദിച്ച് രംഗത്തെത്തിയത്.
പ്രണയം ജോലിക്കോ മറ്റ് സാമൂഹിക ബന്ധങ്ങൾക്കോ ഒരു തടസമല്ലെന്നും ഇരുവരുടെയും പ്രണയജീവിതം സന്തോഷകരമാകട്ടെയെന്നും നിരവധി പേരാണ് ആശംസിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

