ഇരിക്കൂർ ∙ റജിസ്ട്രേഷൻ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ജില്ലയിലെ മികച്ച സബ് റജിസ്ട്രാർ ഓഫിസിനുള്ള പ്രഥമ പുരസ്കാരം നേടിയതിന്റെ തിളക്കത്തിലാണ് ഇരിക്കൂർ സബ് റജിസ്ട്രാർ ഓഫിസ്.അണ്ടർ വാല്യുവേഷൻ കേസുകൾ തീർപ്പാക്കുന്നതിലെ മികവും സമയബന്ധിതമായി ജനങ്ങൾക്കു സേവനങ്ങൾ ലഭ്യമാക്കുന്നതിലെ മികവുമാണ് പുരസ്കാരത്തിന് അർഹമാക്കിയത്. മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളിലൂടെ ഫയലുകൾ കെട്ടിക്കിടക്കാത്ത ഓഫിസാക്കി മാറ്റി.
കൂടാതെ 134 വർഷമായി റോഡ് സൗകര്യമില്ലാത്തതിനാൽ, റജിസ്ട്രേഷന് എത്തുന്ന ഭിന്നശേഷിക്കാർ ഉൾപ്പെടെ അനുഭവിച്ചിരുന്ന പ്രയാസങ്ങൾക്കു പരിഹാരമായി സജീവ് ജോസഫ് എംഎൽഎ ചെയർമാനായ റജിസ്ട്രാർ ഓഫിസ് ജനകീയ സമിതി ഈയിടെ റോഡ് സൗകര്യവും ഒരുക്കി. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് അവാർഡ്. ഇന്ന് അഞ്ചരക്കണ്ടിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും. 1891 ജനുവരി 5നു ആണ് ഓഫിസ് പ്രവർത്തനം തുടങ്ങിയത്.
രാഗേഷ് ചാത്തോത്ത് ആണ് സബ് റജിസ്ട്രാർ. ഹെഡ് ക്ലാർക്ക് എം.കെ.രാജേഷ്, സീനിയർ ക്ലാർക്ക് കെ.പി.പ്രേമരാജൻ, പ്രിയ, അനു ചന്ദ്രൻ, വനജ, മനു പ്രസാദ്, ജാസ്മി എന്നിവരാണ് മറ്റു ജീവനക്കാർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

