പാലക്കാട് ∙ ഒലവക്കോട് – താണാവ് റോഡിലെ ഗതാഗതക്കുരുക്ക് ആരഴിക്കും? എങ്ങനെ അഴിക്കും? ഒറ്റ ഉത്തരമേയുള്ളൂ. ഒലവക്കോട് – താണാവ് റോഡിനു വീതി കൂട്ടണം.
പാലക്കാട് – കോഴിക്കോട് ദേശീയപാതയുടെ ഭാഗമാണെങ്കിലും ഒലവക്കോട് മുതൽ താണാവ് വരെയുള്ള ഭാഗം കുപ്പിക്കഴുത്തു പോലെയാണ്. ഒരു വാഹനം റോഡിൽ നിന്നാൽ ഒലവക്കോട് മുതൽ ഗതാഗതം സ്തംഭിക്കും.
പൊലീസ് പെടാപ്പാടുപെട്ടാലും ആംബുലൻസ് പോലും കടത്തിവിടുക എളുപ്പമല്ല. ഈയിടെ ഒലവക്കോട്–താണാവ് റോഡിൽ ടാറിങ് നടത്തി.
അന്നു മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങി.
പകരം റോഡില്ല
താണാവിൽ നിന്ന് ഒലവക്കോട്ടെത്താൻ ആകെയുള്ളത് വീതികുറഞ്ഞ ഈ റോഡാണ്. ട്രെയിനിനു പോകേണ്ടവരും, കരിപ്പൂർ, കോയമ്പത്തൂർ, കൊച്ചി വിമാനത്താവളങ്ങളിലേക്കു പോകുന്നവരും ആശുപത്രിയിലേക്കുള്ളവരും ഒക്കെ ഇവിടെ ഗതാഗതക്കുരുക്കുണ്ടായാൽ വഴിയിൽ കിടക്കും.
റെയിൽവേ കോളനി വഴി വാഹനങ്ങൾ തിരിച്ചുവിടുകയാണു പകരമുള്ള മാർഗം. ഈ റോഡിനും വീതി കുറവാണ്.
ദൂരവും കൂടും.ഒലവക്കോട്–താണാവ് റോഡിന്റെ വീതികൂട്ടണമെന്നതിൽ ആർക്കും തർക്കമില്ല. എന്നിട്ടും ഇതിനായി പദ്ധതി തയാറാക്കിയിട്ടില്ല.
തടസ്സങ്ങൾ ഏറെയെന്നാണു വാദം. റോഡ് വീതികൂട്ടാൻ ആദ്യം സാധ്യതാ പഠനം നടത്തി പദ്ധതി തയാറാക്കണം. അനുമതി വാങ്ങണം.
ഫണ്ട് കണ്ടെത്തണം. ഇപ്പോഴെങ്കിലും ശ്രമം തുടങ്ങിയാലേ ഭാവിയിലെങ്കിലും റോഡ് വീതികൂട്ടാനാകൂ.
വേണ്ടത് യോജിച്ച നടപടി
പാലക്കാട്–കോഴിക്കോട് ദേശീയപാത, ദേശീയപാത അതോറിറ്റിയുടെ (എൻഎച്ച്എഐ) കീഴിലാണ്.
എൻഎച്ച്എഐക്കായി റോഡ് നവീകരണവും അറ്റകുറ്റപ്പണിയും നടത്തുന്നതു സംസ്ഥാന പൊതുമരാമത്തു വകുപ്പ് ദേശീയപാത വിഭാഗമാണ്. ഒലവക്കോട്–താണാവ് റോഡിൽ റെയിൽവേ മേൽപാലമുണ്ട്.
റോഡ് വീതികൂട്ടാനുള്ള പ്രധാന സാങ്കേതിക തടസ്സം ഇതാണ്. ഇവിടെ നിർമാണ പ്രവർത്തനങ്ങൾ നടത്തണമെങ്കിൽ റെയിൽവേയുടെ സുരക്ഷാ അനുമതി ഉൾപ്പെടെ നിർബന്ധമാണ്. റെയിൽവേ ട്രാക്കിനു മുകൾ വശത്തു നിർമാണം നടത്തേണ്ടതു റെയിൽവേയാണ്.
ഒലവക്കോട്–താണാവ് റോഡ് വീതികൂട്ടണമെങ്കിൽ റെയിൽവേയും ദേശീയപാത അതോറിറ്റിയും ജനപ്രതിനിധികളും സംയുക്തമായി പദ്ധതി തയാറാക്കി പരിശ്രമിക്കണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

