കുന്നംകുളം ∙ ചൊവ്വന്നൂരിൽ അദാനിയുടെ പാചക വാതക വിതരണ കേന്ദ്രത്തിൽ നിന്നും വാതക ചോർച്ചയുണ്ടെന്നു സംശയത്തെ തുടർന്ന് പ്രദേശത്ത് കനത്ത സുരക്ഷാ സന്നാഹം. കുന്നംകുളം – വടക്കാഞ്ചേരി റോഡിനു ചേർന്ന് ചൊവ്വന്നൂർ ഗുഹയ്ക്കു സമീപമാണ് വാതക വിതരണ കേന്ദ്രം.
ഇവിടെ നിന്ന് വാതകത്തിന്റെ രൂക്ഷമായ ഗന്ധം പരന്നതിനാൽ പരിഭ്രാന്തരായ നാട്ടുകാർ ഇന്നലെ രാത്രി എട്ടരയോടെയാണ് പ്രതിഷേധവുമായി രംഗത്തെത്തി
കെമിക്കലിന്റെ അളവ് കൂടിയതാണ് മണം കൂടുതൽ ഉണ്ടാകാൻ കാരണമെന്നാണ് കമ്പനി ജീവനക്കാരുടെ വിശദീകരണമെങ്കിലും നാട്ടുകാരുടെ ആശങ്കകൾക്ക് പരിഹരിക്കാൻ കമ്പനിയുടെ ഉത്തരവാദിത്തപ്പെട്ടവർ ഇല്ലായിരുന്നു. പൊലീസും അഗ്നിരക്ഷാസേനയും സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി. ഇവരുടെ ആവശ്യപ്രകാരം മേഖലയിലെ വൈദ്യുതി വിതരണം കെഎസ്ഇബി അധികൃതർ വിഛേദിച്ചു.
ആശങ്ക ഒഴിയാതിരുന്നതിനാൽ വൈദ്യുതി വിതരണം രാത്രി വൈകിയും പുന:സ്ഥാപിച്ചില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

