ഏനാത്ത് ∙ എംസി റോഡിലെ പാലത്തിൽ തെരുവു വിളക്കും ഉയരത്തിൽ സുരക്ഷാവേലിയും സ്ഥാപിക്കണമെന്ന ആവശ്യത്തിന് പരിഹാരമില്ല. കല്ലടയാറിനു കുറുകെയുള്ള പാലത്തിൽ നിന്ന് ആളുകൾ ആറ്റിൽ ചാടി ജീവനൊടുക്കുന്ന സംഭവങ്ങൾ ആവർത്തിച്ചതിനെ തുടർന്നാണ് പാലത്തിന് ഉയരത്തിൽ സുരക്ഷാ വേലി സ്ഥാപിക്കണമെന്നാണ് ആവശ്യം ഉയർന്നത്.
പൊക്കം കുറഞ്ഞ സുരക്ഷാ വേലിക്കു മുകളിൽ ചങ്ങല വേലി സ്ഥാപിച്ച് സുരക്ഷയൊരുക്കണമെന്നാണ് ആവശ്യം.
ജില്ലയിൽ പ്രധാന കവലകളിലൂടെ കടന്നു പോകുന്ന റോഡുകളിലെ പാലങ്ങൾ, കലുങ്കുകൾ എന്നിവയുടെ ഇരു വശവും ഉയരത്തിൽ സുരക്ഷാ വേലി സ്ഥാപിക്കുന്ന നടപടികൾ തുടങ്ങിയിരുന്നു. എന്നാൽ കൊല്ലം പൊതുമരാമത്തിനു കീഴിലുള്ള ഏനാത്ത് പാലത്തിൽ ഇതിനുള്ള നടപടി നീളുകയാണ്. പാലത്തിൽ തെരുവു വിളക്കുമില്ല.
പാലം അറ്റകുറ്റ പണികൾ നടത്തി പുതുക്കിയ ശേഷം സ്ഥാപിച്ച തെരുവു വിളക്കുകൾ നീക്കം ചെയ്തിരുന്നു.
കഴിഞ്ഞ 5 വർഷത്തിലേറെയായി പാലത്തിൽ തെരുവു വിളക്കില്ല. ഇതിനെ തുടർന്ന് പാലത്തിന്റെ നടപ്പാതയിലൂടെയുള്ള കാൽനട
യാത്ര അപകടം നിറഞ്ഞതാണ്. കവലയിൽ പാലത്തിനു സമീപം സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയും പ്രവർത്തനരഹിതമായിട്ട് വർഷങ്ങൾ പിന്നിടുന്നു.
പൊലീസ് സ്റ്റേഷനിലിരുന്ന് പാലവും നിരീക്ഷിക്കാൻ കഴിയും വിധത്തിലായിരുന്നു ക്യാമറകൾ സ്ഥാപിച്ചിരുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

