പാലോട്∙ കോടികൾ വിലമതിക്കുന്ന പാലോട്ടെ പഴയ കെഎസ്ആർടിസിയുടെ വസ്തു വകകൾ നാമാവശേഷമാകുമ്പോഴും നാടിന് പ്രയോജനം ചെയ്യുന്ന എന്തെങ്കിലും ഒരു സംരംഭം വേണമെന്ന കാലങ്ങളായ ആവശ്യം സർക്കാരോ കെഎസ്ആർടിസിയോ ചെവിക്കൊള്ളുന്നില്ല. ഇവിടത്തെ കെട്ടിടങ്ങൾ ഇടിഞ്ഞു പൊളിഞ്ഞു.
58 സെന്റ് വസ്തുവിൽ ആരംഭിച്ച ഡിപ്പോയിൽ വികസനത്തിന് സ്ഥല പരിമിതി പറഞ്ഞപ്പോൾ നാട്ടുകാർ ജനകീയ സമിതിക്ക് രൂപം നൽകി തുക സ്വരൂപിച്ച് ഡിപ്പോയ്ക്ക് പിന്നിലായി ഒരേക്കർ വസ്തു കൂടി വാങ്ങി നൽകി.
അതു വെറുതേ കിടക്കുന്നു. പഞ്ചായത്തുകൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് 15 വർഷങ്ങൾക്ക് മുൻപ് ഡിപ്പോ പെരിങ്ങമ്മല പഞ്ചായത്തിലെ പാലോട്ടേക്ക് മാറ്റി.
അതിന്റെ അവസ്ഥ വളരെ ദയനീയമാണ്. 15 വർഷമായി പഴയ കെഎസ്ആർടിസി കെട്ടിടങ്ങളും ഒന്നര ഏക്കർ വസ്തുവും അനാഥമായി.
കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂൾ, പെട്രോൾ പമ്പ് തുടങ്ങിയ സംവിധാനങ്ങൾക്ക് സാധ്യതയുണ്ടായിട്ടും ഒന്നും പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. കെട്ടിടങ്ങൾ സംരക്ഷിക്കാൻ പോലും കഴിഞ്ഞിട്ടില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

