കാസർകോട്∙ താലൂക്ക് ഓഫിസിനു സമീപത്തെ ലോട്ടറി വിൽപന സ്റ്റാളും ഫോട്ടോസ്റ്റാറ്റ് കടയും കത്തിനശിച്ചു. രാത്രി 11.15നായിരുന്നു സംഭവം.
ഭിന്നശേഷി വിഭാഗത്തിനുള്ള സഹായ പദ്ധതിയിൽ കാവുഗോളി സ്വദേശി വി.കെ.പണ്ഡിറ്റിനു വർഷങ്ങൾക്കു മുൻപ് ലയൺസ് ക്ലബ് നൽകിയതാണ് ഫോട്ടോസ്റ്റാറ്റ് മെഷീൻ. റോഡ് പണിയുമായി ബന്ധപ്പെട്ട് മാറ്റിയിട്ട
ലോട്ടറി സ്റ്റാളിൽ ടിക്കറ്റ് ഉണ്ടായിരുന്നില്ല. ആരോ തീയിട്ടു നശിപ്പിച്ചതാണെന്നു പറയുന്നു.
അഗ്നിരക്ഷാ സേനയാണ് തീ അണച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ വി.എം.
സതീശന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടലാണ് തൊട്ടടുത്ത കടകളിലേക്ക് തീ വ്യാപിക്കാതെ തടഞ്ഞത്. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അമൽരാജ്, വൈശാഖ്, പാർഥസാരഥി, രമേശ, അനുശ്രീ, ഹോം ഗാർഡ് രാകേഷ്, ശ്രീജിത് എന്നിവരും സംഘത്തിൽ
ഉണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

