കയ്പമംഗലം ∙ ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിലെ എടത്തിരുത്തി പുളിഞ്ചോട്ടിൽ ശുദ്ധജല വിതരണ പൈപ്പ് പൊട്ടി ഉണ്ടായ കുഴിയിൽ സ്കൂട്ടർ വീണ് യാത്രക്കാരന് പരുക്ക്. ചളിങ്ങാട് കാക്കാത്തുരുത്തി സ്വദേശി ഇല്ലത്ത്പറമ്പിൽ അൻസാറിനാണു (51) പരുക്കേറ്റത്.
കൂടെയുണ്ടായിരുന്ന ഭാര്യ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ രാത്രി 9ന് ഐനിച്ചോട് ബസ് സ്റ്റോപ്പിന് സമീപമാണ് അപകടം.
വാരിയെല്ലുകൾക്കു ക്ഷതമേറ്റ അൻസാറിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മതിലകം മുതൽ എടത്തിരുത്തി പുളിഞ്ചോട് വരെ റോഡിൽ പലയിടത്തും പൈപ്പ് പൊട്ടിയ സ്ഥലങ്ങളിൽ കുഴികളുണ്ട്. ഉത്തരവാദപ്പെട്ട
വകുപ്പുകൾക്ക് എതിരെ കോടതിയെ സമീപിക്കുമെന്ന് അൻസാറിന്റെ കുടുംബം അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

