വടക്കഞ്ചേരി ∙ വാണിയമ്പാറയിൽ അടിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് വൻ കോൺക്രീറ്റ് പാളികൾ ദേശീയപാതയുടെ നടുവിൽ അടുക്കിവച്ചിരിക്കുന്നത് അപകടമുണ്ടാക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നാല് അപകടങ്ങളാണ് ഉണ്ടായത്.
കോൺക്രീറ്റ് പാളികളിൽ വാഹനം ഇടിച്ച് അപകടങ്ങൾ ആവർത്തിക്കുമ്പോഴും ദേശീയപാത അതോറിറ്റിക്ക് കണ്ടഭാവമില്ല. രാത്രികാലങ്ങളിൽ ഇവിടം ഇരുട്ടിലാണ്. ആറുവരിപ്പാതയിലൂടെ വരുന്ന വാഹനങ്ങൾ വാണിയമ്പാറയിലേക്ക് പ്രവേശിക്കുമ്പോൾ തുടങ്ങും അപകടക്കെണി.
സൈഡിലേക്ക് തള്ളിനിൽക്കുന്ന നിലയിലാണ് കോൺക്രീറ്റ് പാളികൾ.
വാഹനങ്ങൾ ഈ കോൺക്രീറ്റ് പാളികളിൽ ഇടിച്ച് അപകടത്തിൽപെടുന്ന സാഹചര്യമുണ്ടായിട്ടും അപകടസൂചനാ ബോർഡുകൾ, റിഫ്ലക്ടറുകൾ, ബാരിക്കേഡുകൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. നീലിപ്പാറയിൽ യു-ടേൺ ഉള്ള ഭാഗത്ത് മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതും അപകടങ്ങൾ വർധിപ്പിക്കുന്നു.
യു-ടേണിനു സമീപം പ്രദേശവാസികളുടെ വാഹനങ്ങൾ മറുഭാഗത്തേക്കു പ്രവേശിക്കാൻ പെട്ടെന്ന് വേഗം കുറയ്ക്കുമ്പോൾ പിന്നിൽ വരുന്ന വാഹനങ്ങൾ ഇടിച്ച് അപകടങ്ങൾ സംഭവിക്കുന്നതു പതിവായിരിക്കുകയാണ്.
ഒരു മാസം മുൻപ് ഇവിടെ ലോറിയുടെ പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചിരുന്നു. ഇവിടെയുള്ള നിർമാണ പ്രവർത്തനങ്ങളും ഇഴയുകയാണ്. വാണിയമ്പാറയിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് പൊലീസ് നിർമാണ കമ്പനിയോടും ദേശീയപാത അതോറിറ്റിയോടും ആവശ്യപ്പെട്ടിട്ടും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.
‘വടക്കഞ്ചേരി– വാണിയമ്പാറ സർവീസ് റോഡ് പൂർത്തിയാക്കണം’
മണ്ണുത്തി–വടക്കഞ്ചേരി ആറുവരിപ്പാതയിൽ വടക്കഞ്ചേരി മുതൽ വാണിയമ്പാറ വരെ സർവീസ് റോഡ് പൂർത്തിയാക്കാത്തത് മൂലം അപകടങ്ങൾ വർധിച്ചു.
വടക്കഞ്ചേരിയിൽ ആറുവരിപ്പാത ആരംഭിക്കുന്ന റോയൽ ജംക്ഷൻ മുതൽ യരേശംകുളം വരെ സർവീസ് റോഡ് നിർമിച്ചപ്പോൾ തേനിടുക്കിൽ കണ്ണമ്പ്ര റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡില്ല. കണ്ണമ്പ്ര ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ദേശീയപാതയിലേക്കു പ്രവേശിക്കുമ്പോൾ അപകടങ്ങളുണ്ടാകുന്നു.
പന്നിയങ്കര ടോൾ കേന്ദ്രത്തിന് അരക്കിലോമീറ്റർ മാറി ആരംഭിക്കുന്ന റോഡ് ശങ്കരംകണ്ണൻതോട് എത്തുമ്പോൾ അവസാനിക്കുന്നു. മേരിഗിരി വരെ ഇരുഭാഗത്തും സർവീസ് റോഡില്ല.
മേരിഗിരിയിൽ നിന്ന് ആരംഭിക്കുന്ന സർവീസ് റോഡ് പന്തലാംപാടം ഭാഗത്ത് പൂർത്തിയാക്കിയിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

