മാനന്തവാടി ∙ വർഷങ്ങളായി ഗതാഗത യോഗ്യമല്ലാതായി കിടക്കുന്ന കല്ലോടി – പാതിരിച്ചാൽ– വെള്ളമുണ്ട തോട്ടോളിപ്പടി റോഡ് നിർമാണം ഇഴഞ്ഞ് നീങ്ങുന്നതിന് എതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി നാട്ടുകാർ. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ റോഡ് നന്നാക്കാതെ വോട്ടില്ല എന്നും റോഡ് നന്നാക്കാൻ കഴിവില്ലാത്തവർ വോട്ട് ചോദിച്ച് വരണ്ട
എന്നും കാണിച്ച് ഇവിടെ പോസ്റ്ററുകൾ പതിച്ചിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം പുതിയ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ റോഡ് നവീകരണം പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ നടന്ന് വരികയാണ്.
കഴിഞ്ഞ 15 വർഷത്തോളമായി എടവക–വെള്ളമുണ്ട
പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലോടി – പാതിരിച്ചാൽ -ഒഴുക്കൻ മൂല റോഡ് നവീകരിച്ചിട്ടില്ല. വലിയ ഗർത്തങ്ങൾ നിറഞ്ഞ റോഡ് നവീകരിക്കണമെന്ന ആവശ്യം പ്രദേശവാസികളിൽ നിന്ന് ഏറെക്കാലമായി ഉയർന്നിരുന്നു.
ദീർഘകാലത്തെ മുറവിളികൾക്ക് ഒടുവിലാണ് കേന്ദ്ര സർക്കാരിന്റെ ഗ്രാമ വികസന വകുപ്പിന്റെ ഫണ്ടിൽ ഉൾപ്പെടുത്തി റോഡ് നവീകരിക്കാൻ തുടങ്ങിയത്.
8.5 കിലോ മീറ്റർ ദൈർഘ്യമുള്ള റോഡ് നവീകരണം 2024 ജൂൺ 25നാണ് ആരംഭിച്ചത്. 6.43 കോടി രൂപ ചെലവിൽ ഒരു വർഷം കൊണ്ട് പൂർത്തീകരിക്കും എന്നായിരുന്നു പ്രഖ്യാപനം.
എന്നാൽ റോഡ് പണി തുടങ്ങിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. എടയന്നൂർ കെഎംടി കമ്പനിയാണ് കരാർ എടുത്തത്. ഹയർ സെക്കൻഡറി സ്കൂളുകളും ആശുപത്രികളും അടക്കം വിവിധ സ്ഥാപനങ്ങളിലേക്ക് നൂറുകണക്കിന് ആളുകൾ ആശ്രയിക്കുന്ന പ്രധാന റോഡാണിത്. നവീകരണം നീണ്ട് പോകുന്നതിൽ പ്രതിഷേധിച്ച് പ്രക്ഷോഭ പരിപാടികൾക്ക് ഒരുങ്ങുകയാണ് നാട്ടുകാർ.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

