ചിറ്റിലഞ്ചേരി∙ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ ലോറിയുടെ ടയറുകൾക്ക് തീ പിടിച്ചു. നാട്ടുകാരുടെ സമയോചിത ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി.
മംഗലം–ഗോവിന്ദാപുരം സംസ്ഥാനാന്തര പാതയിൽ കാത്താംപൊറ്റ വളവിനു സമീപം ഇന്നലെ രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. ദേശീയപാത 66 ആറുവരി പാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് കാപ്പിരിക്കാട് നിന്ന് കൊടുങ്ങല്ലൂരിലേക്കു മണൽ കയറ്റി വരികയായിരുന്ന ലോറിയുടെ ടയറുകൾക്കാണ് തീ പിടിച്ചത്.
ലോറിയുടെ എയർ ഫിൽറ്ററിൽ ചോർച്ച വന്നതാണ് തീ പിടിക്കാൻ കാരണമെന്ന് പറയുന്നു.
ചോർച്ച വന്നതോടെ വാഹനം നിന്നു. തീ ആളിപടർന്നതോടെ നാട്ടുകാരും പരിഭ്രാന്തരായി.
എന്നാൽ ഉടൻ തന്നെ അവർ ഉണർന്നു പ്രവർത്തിച്ചു. സമീപ വീടുകളിൽ നിന്ന് ബക്കറ്റുകളിലും മറ്റു പാത്രങ്ങളിലും വെള്ളം കൊണ്ടു വന്ന് ടയറിലൊഴിച്ച് തീ കെടുത്തി.
ഇതിനിടെ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചതിനെ തുടർന്ന് വടക്കഞ്ചേരിയിൽ നിന്ന് രണ്ട് യൂണിറ്റും എത്തിയിരുന്നു.
ലോറിയുടെ അടിയിലായി പുകഞ്ഞു കൊണ്ടിരുന്നത് അവർ നിർത്തി. തീപിടിച്ചതിനു സമീപമാണ് ലോറിയുടെ ഡീസൽ ടാങ്കും.
അതിലേക്ക് തീ പടരാതിരുന്നത് രക്ഷയായി. ലോറി നിന്നതിന്റെ സമീപത്തായി ഒട്ടേറെ വീടുകളും ഉണ്ടായിരുന്നു.
ലോറി തകരാറിലായതോടെ ഇതിലൂടെയുള്ള വാഹന ഗതാഗതം ഒരു വരിയാക്കി. വൈകിട്ട് 4 മണിയോടെ തകരാർ പരിഹരിച്ച് ലോറി തൃശൂരിലേക്കു കൊണ്ടു പോയി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

