വടകര ∙ പുതുവത്സര ആഘോഷത്തിനിടെ പടക്കം പൊട്ടി സ്കൂട്ടർ യാത്രക്കാർക്കു ഗുരുതര പരുക്ക്. കീഴൽ അണിയാരി അശ്വന്ത് (റൂബി–35), മങ്ങാട്ട് ഷൈജു (39) എന്നിവർക്കാണു പരുക്കേറ്റത്.
ഇവരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാത്രി 11.30ന് ആണു സംഭവം. പടക്കവും ഗുണ്ടുകളുമായി സ്കൂട്ടറിൽ പോകുമ്പോൾ മറ്റൊരു പടക്കം പൊട്ടിവീണു സ്കൂട്ടറിനു തീപിടിക്കുകയായിരുന്നു.
സ്കൂട്ടറിലുണ്ടായിരുന്ന ഒരു ഗുണ്ട് ഒഴികെ ബാക്കിയെല്ലാം കത്തി.
ഇതിനിടയിൽ പെട്രോൾ ടാങ്ക് ചോർന്നു. വൻ തീ ജ്വാല ഉയർന്നു.
സമീപത്തുണ്ടായിരുന്നവർ ഓടിയെത്തി സഹകരണ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

